തോട്ടക്കാട് ഐഎച്ച്ആർഡി കെട്ടിടം ഉദ്ഘാടനം ചെയ്തു.
തോട്ടക്കാട് ഐഎച്ച്ആർഡി കെട്ടിടം ഉദ്ഘാടനം ചെയ്തു.
കാരശ്ശേരി .ഐ എച്ച് ആർ ഡിയുടെ കീഴിലുള്ള തിരുവമ്പാടി കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് നിർമ്മിച്ച പുതിയ കെട്ടിടം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി എംഎൽഎ ശ്രീ .ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എംഎൽഎ ശ്രീ. ജോർജ്ജ് എം തോമസ് മുഖ്യാതിഥിയായി . പുതിയ കോഴ്സുകൾ അനുവദിക്കുകയും അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധയൂന്നിയും മലയോര മേഖലയുടെ ഉന്നത വിദ്യാഭ്യാസ പുരോഗതി ഉറപ്പുവരുത്താൻ സർക്കാറിന്റെ ഭാഗത്തുനിന്ന് ഊർജിത ശ്രമം ഉണ്ടാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി അഭിപ്രായപ്പെട്ടു. കോളേജ് ഉന്നമനത്തിനായി വികസന സമിതി രൂപീകരിക്കാനും നവ വൈജ്ഞാനിക സമൂഹനിർമ്മിതിക്ക് ഒരുമിച്ച് മുന്നേറാനും മന്ത്രി ആഹ്വാനം ചെയ്തു. 2008 പഞ്ചായത്തിലെ താൽക്കാലിക കെട്ടിടത്തിൽ ആരംഭിച്ച കോളേജിന് വർഷങ്ങളുടെ ശ്രമഫലമായാണ് പുതിയ കെട്ടിടം സഫലമാകുന്നത്. തോട്ടക്കാട് പുതുപ്പറമ്പിൽ ടോമി ഓലിക്കൽ വർക്കി ജസ്റ്റിൻജോസഫ് എന്നിവർ സൗജന്യമായി നൽകിയ ഒരേക്കർ 1.17 ഏക്കറിൽ മുൻ എം എൽ എ സി. മോയിൻകുട്ടിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടരക്കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി പി സ്മിത ഉപാധ്യക്ഷ എടത്തിൽ ആമിന , ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി പി ജമീല ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിത മൂത്തേടത്ത് വാർഡ് മെമ്പർ സുകുമാരൻ, ഐ എച്ച് ആർ ഡി ഡയരക്ടർ ഡോ. സുരേഷ് കുമാർ പി എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു. കോളേജ് പ്രിൻസിപ്പാൾ സജീവ് കുമാർ നന്ദി രേഖപ്പെടുത്തി.