*ഫുഡ് ഫെസ്റ്റ് ഗംഭീരമാക്കി തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിൾ*
*ഫുഡ് ഫെസ്റ്റ് ഗംഭീരമാക്കി തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിൾ*
തോട്ടുമുക്കം : 2023 ൽ അമ്പതാം വാർഷികം ആഘോഷിക്കുന്ന തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിൽ 50 ഇന പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണ്. അതിന്റെ ഭാഗമായി അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികളാണ് ഇന്ന് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. നെല്ലിക്കാപറമ്പ് എസ് എസ് എം ടി ടി ഐ പ്രിൻസിപ്പൽ അബ്ദുറഹ്മാൻ സാർ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് വൈ പി അഷ്റഫ്, പിടിഎ വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, എസ് എം സി ചെയർമാൻ ബാബു കെ, എം പി ടി എ വൈസ് പ്രസിഡണ്ട് ജംഷീദ എന്നിവർ സന്നിഹിതരായിരുന്നു. ഓരോ കുട്ടികളും വീട്ടിൽ ഉണ്ടാക്കിയ വിഭവസമൃദ്ധമായ വിഭവങ്ങൾ കൊണ്ടുവന്നാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ക്ലാസ് അധ്യാപകരായ ജിനീഷ്,ഷൈനി എന്നിവർ നേതൃത്വം നൽകി.