മാഗസിൻ പ്രസിദ്ധീകരിച്ചു

 മാഗസിൻ പ്രസിദ്ധീകരിച്ചു



തോട്ടുമുക്കം  സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് ഈ വർഷം ചെയ്ത പ്രവർത്തനങ്ങളുടെ ഫോട്ടോകൾ ആലേഖനം ചെയ്തുകൊണ്ടുള്ള മാഗസിൻ പ്രകാശനം ചെയ്തു.


 കഴിഞ്ഞ ഒരു വർഷത്തെ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിത്തോട്ടം, ഉദ്യാന നിർമ്മാണം, ഉപജീവനം പദ്ധതി, ഫുഡ് ഫെസ്റ്റ് , ഫ്രീഡം വാൾ, ഉജ്ജീവനം പദ്ധതി, കടലാസുതോണി, കര നെൽ കൃഷി, ശിശുദിനം അംഗനവാടിയിൽ, അരങ്ങ് നാടകാവതരണം, തെളിമ പഠന സഹായി, നിപുണം കൂൺ കൃഷി, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ക്ലീൻ ഇന്ത്യ ക്യാമ്പയിൻ തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകളാണ് ചിത്രരൂപത്തിൽ  മാഗസിനിൽ പ്രസിദ്ധീകരിച്ചത്. മാവൂർ ക്ലസ്റ്റർ ഓഫീസർ ശ്രീമതി കൃഷ്ണ സ്കൂൾ എൻ.എസ്എസ് വളണ്ടിയർ ലീഡർ കൈമാറിയാണ്  മാഗസിൻ ഉദ്ഘാടനം ചെയ്തത്.

 പ്രിൻസിപ്പാൾ മനു ബേബി, പ്രോഗ്രാം ഓഫീസർ റോസ് മേരി കെ  ബേബി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.