പ്ലാസ്റ്റിക്കിനെതിരെ തോട്ടുമുക്കം സെന്റ് തോമസ് ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ*

 *പ്ലാസ്റ്റിക്കിനെതിരെ തോട്ടുമുക്കം സെന്റ് തോമസ് ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ*



തോട്ടുമുക്കം:

 സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂളിലെ  എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക്കിനെതിരെ സന്ദേശവുമായി കടലാസ് തോണി എന്ന പരിശീലന പരിപാടി സംഘടിപ്പിച്ചു.


 പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി പേപ്പർ ബാഗുകൾ , പേപ്പർ പേനകൾ, മറ്റ് കളിക്കോപ്പുകൾ, അലങ്കാരവസ്തുക്കൾ എന്നിവയുടെ പരിശീലനവും നിർമ്മാണവും കുട്ടികൾക്ക് ആവേശമായി. 

സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ തോട്ടുമുക്കം, ഗവൺമെൻറ് ജി യു പി സ്കൂൾ തോട്ടുമുക്കം,   സാന്തം ഇംഗ്ലീഷ് മീഡിയം സ്കൂൾ തോട്ടുമുക്കം തുടങ്ങി തോട്ടുമുക്കത്തെയും  സമീപപ്രദേശത്തെ സ്കൂളിലെയും വിദ്യാർഥികൾ ഈ ശില്പശാലയിൽ പങ്കെടുത്തു. 


കൂമ്പാറ ഫാത്തിമ മെമ്മോറിയൽ സ്കൂളിലെ ക്രാഫ്റ്റ് അധ്യാപിക ശ്രീമതി ജെസ്സി തോമസ് ക്ലാസുകൾക്ക് നേതൃത്വം നൽകി.

 എൻഎസ്എസ് മാവൂർ ക്ലസ്റ്റർ ഓഫീസർ ശ്രീമതി സില്ലി വി കൃഷ്ണ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സിജി കുറ്റിക്കൊമ്പിൽ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ മനു ബേബി, പ്രോഗ്രാം ഓഫീസർ റോസ് മേരി കെ ബേബി തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.