പാറിപ്പറക്കാം,ജി.എച്ച്.എസ് വെറ്റിലപ്പാറ സ്കൂളിലെ എസ്.എസ്. എസ് ക്ലബ്ബിന്റെ ആദ്യ ത്രിദിന സഹവാസ ക്യാമ്പ്
*"പാറിപ്പറക്കാം"*
*ജി.എച്ച്.എസ് വെറ്റിലപ്പാറ സ്കൂളിലെ എസ്.എസ്. എസ് ക്ലബ്ബിന്റെ ആദ്യ ത്രിദിന സഹവാസ ക്യാമ്പ് "പാറിപ്പറക്കാം" 10.02.2023. സ്കൂൾ അസംബ്ലിയിൽ തുടക്കമിട്ടു.* ഊർങ്ങാട്ടിരി ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ദീപാ രജിദാസ് അധ്യക്ഷതവഹിച്ചു. പ്രധാന അധ്യാപിക ലൗലി ടീച്ചർ ആശംസകൾ അറിയിച്ചു. ക്യാമ്പ് കൺവീനർ റോജൻസർ,സഹ കൺവീനർ മിൻസിയടീച്ചർ, പിടിഎ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ,എസ് എം സി ചെയർമാൻ മുജീബ്,എം പി ടി എ പ്രസിഡന്റ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മനസ്സു നന്നാവട്ടെ എന്ന സ്ലോകനോട് കൂടിയ ക്യാമ്പിൽ ആദ്യ സെഷൻ ജി.എച്ച്.എസ് പുതിയാപ്പയിലെ ജബ്ബാർ സാറിന്റെ ആക്ടിവിറ്റി ക്ലാസ് കുട്ടികൾക്ക് വേറിട്ട അനുഭവം നൽകി. ഉച്ചഭക്ഷണത്തിനുശേഷം ഓടക്കയത്തേക്ക് ട്രക്കിംഗ് നടത്തുകയും, ക്യാമ്പ് ഫയർ,കൾച്ചറൽ പ്രോഗ്രാം എന്നീ പരിപാടികളും ക്യാമ്പിൽ സംഘടിപ്പിക്കുകയും ചെയ്തു . ട്രക്കിങ്ങിനിടയിൽ ട്രൈബൽസുമായി അഭിമുഖം നടത്താൻ ഒരു അവസരം കുട്ടികൾക്ക് ലഭിച്ചു. സാമൂഹ്യ പ്രവർത്തനത്തിന്റെ ആവശ്യകത മനസ്സിലാക്കാൻ തണലേകാം എന്ന പ്രോഗ്രാമും.സൈബർ സുരക്ഷ ഇന്നിന്റെ ആവശ്യം എന്ന വിഭാഗത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ജിറ്റ്സ് പി. വി.സാറിന്റെ ബോധവൽക്കരണ ക്ലാസ്സ് കുട്ടികളെ നാളത്തെ ചതിക്കുഴികൾ നേരിടുന്നതിന് പ്രാപ്തരാക്കി.ക്യാമ്പസ് ക്ലീനിങ് നടത്തി.റോഡിന്റെ ഇരു വശങ്ങൾ വൃത്തി ആക്കി എസ്. എസ്. എസ് ക്ലബ് നാടിന് മാതൃക ആയി.പേപ്പർ ബാഗ് നിർമ്മാണ സെഷൻ അധ്യാപകൻ അബ്ദുൾ മുനീർ സർ വളരെ ലളിതമായി കുട്ടികളിലേക്ക് എത്തിച്ചു.കുട്ടികളിൽ സാമൂഹ്യ സേവനം ഉണർത്തുന്നതിന് ജി.എച്ച്.എസ് വെറ്റിലപ്പാറയിലെ സഹപാഠിക്ക് ഒരു വീട് പദ്ധതിയിലെ ആറാമത്തെ വീട് എസ്.എസ്. എസ് ക്ലബ്ബിലെ കുട്ടികളും അധ്യാപകരും വാർഡ് മെമ്പറും പിടിഎ ഭാരവാഹികളും സന്ദർശിച്ചു.
കുട്ടികളിൽ പൗരബോധം, സാമൂഹികസേവനം, ദേശസ്നേഹം,മൂല്യബോധം,നേതൃഗുണം,സഹഭാവം എന്നീ ഗുണങ്ങൾ വളർത്തിയെടുക്കുന്നതിന് ആണ് എസ്. എസ്.എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പ് നടപ്പിലാക്കിയത്. അധ്യാപകരുടെയും പി.ടി.എ ഭാരവാഹികളുടെയും രക്ഷിതാക്കളുടെയും പൂർണ്ണ പിന്തുണയോടുകൂടി ക്യാമ്പ് വളരെ നല്ല രീതിയിൽ മുന്നോട്ടുപോയി.
അവസാന സെക്ഷനായി 12.02.2023 ഞായറാഴ്ച ക്യാമ്പ് അവലോകനം നടത്തി ഓരോ സെക്ഷൻ കൈകാര്യം ചെയ്ത മഹത് വ്യക്തിത്വങ്ങൾക്കും, അധ്യാപകർക്കും,പി.ടി.എ ഭാരവാഹികൾക്കും,സ്കൂളിന്റെ ചുക്കാൻ പിടിക്കുന്ന എച്ച്.എം ലൗലി ടീച്ചർക്കും,എസ്.എസ്. എസ് ക്ലബ് കൺവീനർ റോജൻ സാറിനും നന്ദി അർപ്പിച്ചുകൊണ്ട് ജോയിൻ കൺവീനർ മിൻസിയടീച്ചർ സംസാരിച്ചു.ത്രിദിന ക്യാമ്പ് അതിഗംഭീരമായി പൂർത്തിയാക്കി.