ഞങ്ങളും കൃഷിയിലേക്ക്; കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ 2300 ഓളം വനിത കർഷകർക്ക് ഇടവിള കിറ്റുകൾ വിതരണമാരംഭിച്ചു

 ഞങ്ങളും കൃഷിയിലേക്ക്; കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ 2300 ഓളം വനിത കർഷകർക്ക് ഇടവിള കിറ്റുകൾ വിതരണമാരംഭിച്ചു



കൊടിയത്തൂർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷക്ക് മുൻഗണന നൽകുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വനിത കർഷകർക്ക് കിഴങ്ങ് വർഗങ്ങൾ അടങ്ങിയ ഇടവിളകിറ്റുകൾ വിതരണമാരംഭിച്ചു . 2022-2023 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 2281 വനിത കർഷകർക്ക് 16, 67, 411 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ഇഞ്ചി, കാച്ചിൽ, ചേന, മഞ്ഞൾ ഉൾപ്പെടെയുള്ളവയാണ് കിറ്റിലുള്ളത്.731 രൂപയുടെ വിളകളാണ് ഒരു കിറ്റിലുള്ളത്.

   കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ഷംലൂലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്ന്, രതീഷ്കളക്കുടിക്കുന്ന്, രിഹ്ല അബ്ദുൽ മജീദ്, ടി.കെ അബൂബക്കർ, കോമളം തോണിച്ചാൽ, കൃഷി ഓഫീസർ കെ.ടി ഫെബിദ തുടങ്ങിയവർ സംബന്ധിച്ചു




ചിത്രം