ഉണർവ്വ്- 2023, ജി.എച്ച്.എസ് വെറ്റിലപ്പാറ പുതു ചരിത്രം രചിക്കാൻ ഒരുങ്ങുന്നു*

 *ഉണർവ്വ്- 2023, ജി.എച്ച്.എസ് വെറ്റിലപ്പാറ പുതു ചരിത്രം രചിക്കാൻ ഒരുങ്ങുന്നു*


വെറ്റിലപ്പാറ: കാലത്തിന്റെ മുന്നേ ചുവട് വെച്ച് , തലമുറകൾക്ക് വെളിച്ചം പകർന്ന് , മികവിന്റെ പടവുകൾ ഓരോന്നായി കീഴടക്കി ജി.എച്ച്.എസ്.വെറ്റിലപ്പാറ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ് . 





ഉണർവ്വ് 2023 ലൂടെ 17/02/2023 -10.30am ന് ജി.എച്ച്.എസ് . വെറ്റിലപ്പാറ പുതിയ ചരിത്രം രചിക്കുകയാണ് .

 കാലത്തിനൊപ്പം നാം കുതിക്കു മ്പോഴും നമ്മുടെ കുഞ്ഞുങ്ങളുടെ ബുദ്ധിയേയും സർഗ്ഗ ശേഷിയേയും തകർത്ത് കളയുന്ന ലഹരിയുടെ ചതിക്കുഴി കളിൽ അവർ വീഴാതിരിക്കാൻ കായിക ലഹരിയിലേക്ക് അവരെ നയിക്കാൻ കേരള സംസ്ഥാന സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായ ഉണർവ്വ് പദ്ധതിതിയിൽ ഉൾപ്പെ ടുത്തി ജി . എച്ച്.എസ് . വെറ്റിലപ്പാറയിൽ നിർമ്മിച്ച ജിംനേഷ്യവും ബാസ്കറ്റ് ബോൾ കോർട്ടും ബഹു . ഏറനാട് എം.എൽ.എ. പി.കെ. ബഷീർ സാഹിബ് ഉദ്ഘാടനം നിർവ്വഹിക്കുകയാണ് .


 കനിവിന്റെ നിലയ്ക്കാത്ത പ്രവാഹമായ ' സഹപാഠിക്കൊരു വീട് കൂട്ടായ്മയുടെ ഭാഗമായി നിർമ്മിച്ച 6 -ാമത്തെ വീട് നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ് . 

മലപ്പുറം ജില്ലാ അസിസ്റ്റന്റ് കളക്ടർ ശ്രിധനി സുരേഷ് IAS വീടിന്റെ താക്കോൽ ദാനവും നിർവ്വഹിക്കുന്നു . പരിപാടിയിൽ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്നു .