2022-23 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ കർഷകർക്കുള്ള ഇടവിള കിറ്റ് വിതരണം ചെയ്തു.*

 *2022-23 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ കർഷകർക്കുള്ള ഇടവിള കിറ്റ് വിതരണം ചെയ്തു.*



കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് തോട്ടുമുക്കം മേഖലയിൽ

(5, 6 വാർഡുകളിൽ) അപേക്ഷ നൽകിയ വർക്കുള്ള ഇടവിള കിറ്റ് വിതരണം സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഏലിയാമ്മ മാടപ്പാട്ടിനു നൽകി കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് നിർവഹിച്ചു. 


വാർഡ് മെമ്പർ ദിവ്യ ഷിബു, സി ഡി എസ് അൽഫോൻസാ ബിജു, എഡിഎസ് ബിൻസി ബിനോയ്, അബ്ദുൽ ഗഫൂർ തിരുനിലത്ത്, സിനോയ്പള്ളിക്കമാലി, ടോമി പ്ലാക്കിൽ , ബിജു വട്ടോടി കൃഷി അസിസ്റ്റന്റ് സഫർ, ബേബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും കിറ്റ് വിതരണം ചെയ്തു.