തിരുനാൾ ദിനങ്ങൾ നാടിന് ഉത്സവച്ഛായ പകർന്നു

 തിരുനാൾ ദിനങ്ങൾ നാടിന് ഉത്സവച്ഛായ പകർന്നു



തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ തിരുനാൾ ആഘോഷം 27 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് കൊടിയേറിയതോടുകൂടി ആരംഭിച്ചു.

വിശുദ്ധ കുർബാനയിലും സെമിത്തേരി സന്ദർശനത്തിലും സ്നേഹവിരുന്നിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

 തുടർന്ന് നടന്ന കലാസന്ധ്യയിൽ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളാൽ ഓഡിറ്റോറിയവും പരിസരവും നിറഞ്ഞു.


ഇരുപത്തെട്ടാം തീയതി രാവിലെ വിശുദ്ധ കുർബാനയും തുടർന്ന് രോഗികളെയും വയോജനങ്ങളെയും പ്രത്യേകം ആദരിക്കുകയും അവർക്ക് സ്നേഹവിരുന്ന് നൽകുകയും ചെയ്തു..


വൈകുന്നേരത്തെ ആഘോഷപരമായ തിരുനാൾ കുർബാനയിൽ ദേവാലയവും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞു..


തുടർന്ന് തോട്ടുമുക്കം കപ്പേളയിലേക്ക് നടന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു

ദേവാലയവും പരിസരവും ദീപാലങ്കാരങ്ങളാൽ നിറഞ്ഞപ്പോൾ തോട്ടുമുക്കത്തെ രണ്ട് അങ്ങാടികളെയും വ്യാപാരസ്ഥാപനങ്ങൾ ദീപാലങ്കാരങ്ങളാൽ തങ്ങളുടെ സ്ഥാപനങ്ങൾ മനോഹരമാക്കി.. 


🥇ഏറ്റവും നല്ല അലങ്കാരത്തിനുള്ള വ്യാപാര സ്ഥാപനത്തിനുള്ള സമ്മാനം വ്യാപാരഭവൻ ബിൽഡിങ്ങിനും


 🥇ഏറ്റവും നല്ല വീടിനുള്ള അലങ്കാരത്തിനുള്ള സമ്മാനം മണിയംപ്രായിൽ മാണിച്ചേട്ടനും ലഭിച്ചു.


പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തിയതിനു ശേഷം വാദ്യമേളങ്ങളും ആകാശ വിസ്മയവും കാണുവാനായി ആയിരങ്ങളാണ് പള്ളിയും പരിസരത്തുമായി തടിച്ചു കൂടിയത്.

ഈയടുത്ത കാലത്തൊന്നും തോട്ടുമുക്കം കാണാത്തവിധം ജനനിബിഡമായിരുന്നു തിരുന്നാൾ ദിനം..


ഇരുപത്തിയൊൻപതാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്കുള്ള ആഘോഷപരമായ തിരുനാൾ കുർബാനയും തുടർന്നുള്ള പ്രദക്ഷിണത്തിനുശേഷമുള്ള സ്നേഹവിരുന്നോടും കൂടിയാണ് പെരുന്നാൾ സമാപിച്ചത്..