മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും; ടീം ആയിഷയും ഇന്ന് മുക്കം ഫെസ്റ്റിൽ*
*മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും; ടീം ആയിഷയും ഇന്ന് മുക്കം ഫെസ്റ്റിൽ*
മുക്കം: മലയോരത്തിന്റെ ഏറ്റവും വലിയ ഉത്സവമായ മുക്കം ഫെസ്റ്റിൽ നാലാം ദിവസമായ ഇന്ന് ആഘോഷങ്ങൾക്ക് ഇരട്ടിമധുരമേകി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ടീം ആയിഷയും എത്തും. തന്റെ ഏറ്റവും പുതിയ ചിത്രമായ ആയിഷയുടെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായാണ് പ്രിയതാരവും സംഘവും ഫെസ്റ്റിലെത്തുന്നത്. നാലാം ദിവസമായ ഇന്ന് സാംസ്‌കാരിക സമ്മേളനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകുന്നേരം 7:30 മുതൽ ദേവരാജൻ & ടീമിന്റെ കോമഡി കമ്പനി മലബാർ തമാശകൾ അരങ്ങേറും.
മുക്കം ഫെസ്റ്റിന്റെ മൂന്നാം ദിവസമായ ഇന്നലെ നടന്ന സാംസ്‌കാരിക സന്ധ്യ കുന്നമംഗലം എം.എൽ.എ അഡ്വ. പി.ടി.എ റഹിം ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഗ്നി ദേവരാജ്, മുക്കം വിജയൻ, കെ.ടി നളേശൻ, കെ.ടി ബിനു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് തൃശൂർ ജനനയനയുടെ ഫോക് ഈവ് 2023 അരങ്ങേറി.
വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റും സ്റ്റാളുകൾ, പെറ്റ് ഷോ, ഫ്‌ളവർ ഷോ, വിവിധ അമ്യൂസ്മെന്റ് റൈഡുകൾ, ഭക്ഷ്യമേള, വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ അഭിമുഘ്യത്തിൽ നടക്കുന്ന മുക്കം ഫെസ്റ്റ് ഫെബ്രുവരി 5ന് സമാപിക്കും.