പ്രോഗ്രസ് കാർഡും പഠനസമയ നിർദ്ദേശങ്ങളും വീടുകളിൽ നേരിട്ടെത്തിച്ച് മാതൃകയായി ജിഎച്ച്എസ് വെറ്റിലപ്പാറ*
*പ്രോഗ്രസ് കാർഡും പഠനസമയ നിർദ്ദേശങ്ങളും വീടുകളിൽ നേരിട്ടെത്തിച്ച് മാതൃകയായി ജിഎച്ച്എസ് വെറ്റിലപ്പാറ*
വെറ്റിലപ്പാറ: വെറ്റിലപ്പാറ ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകരും പിടിഎ പ്രതിനിധികളും വാർഡ് മെമ്പർമാരും ചേർന്ന് പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിൽ എത്തി പ്രോഗ്രസ് കാർഡും പഠനസമയം ക്രമീകരിച്ച നോട്ടീസും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നേരിട്ട് കൈമാറി മാതൃകയായി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി, അവധി ദിവസമായ രണ്ടാം ശനിയാഴ്ച ഗവൺമെന്റ് ഹൈസ്കൂൾ വെറ്റിലപ്പാറയിലെ എൽപി യുപി ഹൈസ്കൂൾ അധ്യാപകരും പിടിഎ പ്രതിനിധികളും വാർഡ് മെമ്പർമാരും നാല് ടീമുകളായി തിരിഞ്ഞ് ഓടക്കയം, വെറ്റിലപ്പാറ എടക്കാട്ട് പറമ്പ്, കിണറടപ്പൻ എന്നീ ഭാഗങ്ങളിൽ ഗൃഹ സന്ദർശനം നടത്തി. രാവിലെ കൃത്യം 9 30 ന് ആരംഭിച്ച ഗൃഹ സന്ദർശനം വൈകുന്നേരം 5: 30 ഓടെയാണ് പൂർത്തീകരിച്ചത്.
കുട്ടികളുടെ പഠനാന്തരീക്ഷം, പഠനനിലവാരം, മെച്ചപ്പെട്ട പഠനത്തിലേക്ക് വേണ്ട മികവുറ്റ ആസൂത്രണം, നൈറ്റ് ക്ലാസ് തുടങ്ങിയ വിഷയങ്ങളെപ്പറ്റി രക്ഷിതാക്കളുമായി വിശദമായി പങ്കുവെക്കാനും വരാൻ പോകുന്ന എസ് എസ് എൽ സി പരീക്ഷയ്ക്ക് വേണ്ടി പ്രോത്സാഹനം നൽകാനും ഈ ഗൃഹ സന്ദർശനം സഹായകമായി. ഗൃഹ സന്ദർശനത്തിന് വാർഡ് മെമ്പർമാരുടെ സാന്നിധ്യം ഏറെ പ്രചോദനം നൽകി.