ഹരിതകർമ്മ സേനക്ക് യൂസർ ഫീ നൽകേണ്ടത് നിയമപരമായ ബാധ്യതയെന്ന് ശുചിത്വ മിഷൻ*
*ഹരിതകർമ്മ സേനക്ക് യൂസർ ഫീ നൽകേണ്ടത് നിയമപരമായ ബാധ്യതയെന്ന് ശുചിത്വ മിഷൻ*
തിരുവനന്തപുരം : വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന വഴി പ്ളാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസർ ഫീ ഈടാക്കുന്നതിനും തദേശസ്ഥാപനങ്ങൾക്ക് നിയമപരമായ അധികാരമുണ്ടെന്ന് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ. യൂസർ ഫീ നൽകേണ്ടതില്ലെന്നുള്ള വ്യാജ പ്രചരണത്തിൽ നിന്നും ജനങ്ങൾ പിൻമാറണമെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര സർക്കാർ 2016 ൽ പുറപ്പെടുവിച്ച പ്ളാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ ചട്ടം എട്ട് (മൂന്ന്) പ്രകാരം തദേശസ്ഥാപനങ്ങൾ പ്ളാസ്റ്റിക് ബൈലോയിലൂടെ നിശ്ചയിക്കുന്ന യൂസർഫീ വീടുകളിലും, സ്ഥാപനങ്ങളിലും നൽകാൻ ബാധ്യസ്ഥരാണ്. ചട്ടങ്ങൾ പ്രകാരമുള്ള ബൈലോ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും അംഗീകരിച്ച് പ്രസിദ്ധീകരിച്ചിരുന്നു.
ഓരോ സ്വയംഭരണ സ്ഥാപനങ്ങളിലും ഈ ബൈലോ നടപ്പിലാക്കി വരുന്നു. ഇത് പ്രകാരം വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിച്ച് കഴിഞ്ഞ പ്ലാസ്റ്റിക്കുകൾ ഹരിത കർമ്മ സേനയ്ക്ക് നൽകി നിശ്ചയിച്ചിട്ടുള്ള ഫീസ് നൽകണം.2020 ആഗസ്റ്റ് 12ലെ സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യൂസർ ഫീ നിർബന്ധമാക്കി.
പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കും, കത്തിക്കുന്നവർക്ക് എതിരെ പതിനായിരം രൂപ മുതൽ 50000 രൂപ വരെ പിഴ ചുമത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ അധികാരപ്പെടുത്തിയിട്ടുണ്ടെന്നും,2020 ആഗസ്റ്റ് മാസത്തിലെ ഉത്തരവുപ്രകാരം ഹരിതകർമ്മ സേനയ്ക്ക് നിർബന്ധമായും യൂസർ ഫീ അടയ്ക്കേണ്ടതാണ്.