തോട്ടുമുക്കം സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ 16-മത് വാർഷിക ആഘോഷം നടത്തി.

 തോട്ടുമുക്കം സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ 16-മത് വാർഷിക ആഘോഷം നടത്തി.




 തോട്ടുമുക്കം: മലയോരമേഖലയിലെ തോട്ടുമുക്കം സന്തോം ഇംഗ്ലീഷ് മീഡിയം  സ്കൂളിൽ പ്രൗഢഗംഭീരമായ വാർഷികാഘോഷം നടത്തപ്പെട്ടു. 

സി എം സി പ്രൊവിൻഷ്യൽ സുപ്പീരിയർ സി.പവിത്ര റോസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ ശ്രീ. ഫിലിപ്പ് മമ്പാട് പെരിന്തൽമണ്ണ ASI ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിച്ചു. 


കുമാരി നിയാ ചാർലി പുല്ലൂരാംപാറ മുഖ്യാതിഥിയായിരുന്നു. തോട്ടുമുക്കം ഫോറോന വികാരി ഫാ. ആന്റോ മൂലയിൽ മുഖ്യപ്രഭാഷണം നടത്തി. 

സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഷാർലറ്റ് റോസ് സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

മാനേജ്മെന്റ് അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ മൈനോരിറ്റി  സ്കൂൾ  സ്റ്റേറ്റ് കൺവീനർ ശ്രീ. ജോസി നരിതൂക്കിൽ, ഊർങ്ങാട്ടേരി  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ഷിജോ പാലാപുളിക്കൽ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ശ്രീമതി ദിവ്യ ഷിബു, വാർഡ് മെമ്പർ ശ്രീമതി സിജി കുറ്റിക്കൊമ്പിൽ, തോട്ടുമുക്കം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ. മനു ബേബി, മുൻ സ്കൂൾ ഹെഡ്മിസ്ട്രസ് സി. പാവന, MPTA പ്രസിഡന്റ് ശ്രീമതി ബിന്ദു കളപ്പുരക്കൽ, സ്കൂൾ ലീഡർ അലന്റ വിൻസെന്റ്, എൽവിസ് ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

 PTA പ്രസിഡന്റ് ശ്രീ.വിനോദ് ചെങ്ങളംതകടിയിൽ പൊതുസമ്മേളനത്തിന് നന്ദി അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടത്തപ്പെട്ടു.