കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ആധുനിക കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും ഓൺലൈൻ രജിസ്ട്രേഷനും സംഘടിപ്പിച്ചു
ലക്ഷ്യം കാർഷിക മേഖലയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കൽ
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ആധുനിക കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും ഓൺലൈൻ രജിസ്ട്രേഷനും സംഘടിപ്പിച്ചു
മുക്കം: കാർഷിക മേഖലയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുക, അതുവഴി കർഷകർക്ക് സാമ്പത്തിക വരുമാനം വർധിപ്പിക്കുക,
കൃഷി യന്ത്രങ്ങൾ സുഗമമായി വാങ്ങുന്നതിന് കർഷകർക്ക് സാമ്പത്തിക സഹായം നൽകുക, കാർഷികയന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ പ്രാേത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യയങ്ങളോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ആധുനിക കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും ഓൺലൈൻ രജിസ്ട്രേഷനും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തിൻ്റേയും കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിൻ്റേയും കൊടിയത്തൂർ കൃഷിഭവൻ്റേയും ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്തോഫീസ് പരിസരത്താണ് പരിപാടി നടന്നത്. പദ്ധതി പ്രകാരം കാർഷിക ഉപകരണങ്ങൾക്ക് 40 മുതൽ 80 ശതമാനം വരെ സബ്സിഡി ലഭിക്കും. യന്ത്രങ്ങൾ വാങ്ങുന്നതിന് ഓൺലൈൻ രജിസ്ട്രേഷനായതിനാൽ കർഷകർക്ക് വിവിധ ഓഫീസുകൾ കയറി ഇറങ്ങേണ്ടതില്ലന്നതും ഏറെ ആശ്വാസകരമാണ്. പവർ ടില്ലർ, മൈക്രാേ വീഡർ, പാഡി വീഡർ, ബ്രഷ് കട്ടർ, ഇലക്ട്രിക് ബ്രഷ്, തെങ്ങ് കയറ്റ യന്ത്രം, പമ്പ് സെറ്റ്, മിനി റൈസ് മിൽ, മിനി ഫ്ലോർ മിൽ തുടങ്ങിയ നിരവധി യന്ത്രങ്ങളാണ് സബ്സിഡി നിരക്കിൽ ലഭ്യമാവുക. ഗ്രാമ പഞ്ചായത്തോഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലുലത്ത് ഉദ്ഘാടന കർമം നിർവഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ അബ്ദുൽ മജീദ് കൊട്ടപ്പുറത്ത്, ബാബു പൊലുകുന്ന്, കരീം പഴങ്കൽ, ടി.കെ അബൂബക്കർ, ഫാത്തിമ നാസർ,കൃഷി ഓഫീസർ കെ.ടി ഫെബിദ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി അബ്ദുറഹിമാൻ, കാംകോ ജീവനക്കാരായ ആദർശ്, സുധീഷ്, അഷ്ക്കർ, അസീസ് തുടങ്ങിയവർ സംബന്ധിച്ചു.
ചിത്രം: ആദ്യ വിൽപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിക്കുന്നു
പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്യുന്നു