കൊടിയത്തൂർ സർവ്വീസ് സഹകരണ* *ബാങ്കിന്റെ തോട്ടുമുക്കം ശാഖ ആധുനികവൽക്കരിച്ച് പുതിയ കെട്ടിടത്തിലേക്ക്*

 *കൊടിയത്തൂർ സർവ്വീസ് സഹകരണ*

*ബാങ്കിന്റെ തോട്ടുമുക്കം ശാഖ ആധുനികവൽക്കരിച്ച് പുതിയ കെട്ടിടത്തിലേക്ക്*





കഴിഞ്ഞ 35

 വർഷക്കാലത്തെ സ്തുത്യർഹമായ സേവനം നടത്തിവരുന്ന കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ 2001 ഫെബ്രുവരി 18 ന് ഉദ്ഘാടനം ചെയ്യപ്പെട്ട തോട്ടുമുക്കം ശാഖ ആധുനികവൽക്കരിച്ച് പുതിയ കെട്ടിടത്തിലേക്ക് മാറുകയാണ് . ബാങ്കിന്റെ ആദ്യശാഖ തോട്ടുമുക്കത്ത് പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽ ഈ മലയോര മേഖലയിലെ മുഴുവൻ ജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട് . വിശ്വസ്തതയോടെയും , സുതാര്യതയോടും കൂടി സാമൂഹിക സേവന സാമ്പത്തിക രംഗത്ത് വിജയകരമായ പ്രവർത്തനം നടത്താൻ കഴിഞ്ഞ 21 വർഷത്തിനിടക്ക് തോട്ടുമുക്കം ശാഖക്ക് സാധിച്ചിട്ടുണ്ട് . ഇടപാടുകാർക്ക് കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ ആധുനിക സൗകര്യങ്ങളോടു കൂടിയ നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറുന്ന ശാഖയുടെയും , സഹകാരി സംഗമത്തിന്റെയും ഉദ്ഘാടനം 2022 ഡിസംബർ 17 ശനിയാഴ്ച ഉച്ചക്ക് ശേഷം 2.30 ന് 

കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി. വസീഫിന്റെ അധ്യക്ഷതയിൽ ബഹു . കേരള സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സി എൻ വാസവൻ നിർവഹിക്കുന്നു. ഉദ്ഘാടന ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ,  കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത്, മുൻ എംഎൽഎ ജോർജ് എം തോമസ്, കേരള ബാങ്ക് ഡയറക്ടർ E. രമേശ് ബാബു മറ്റു ജനപ്രതിനിധികൾ രാഷ്ട്രീയ സാമൂഹിക  രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു

എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.