അരീക്കോട് ഉപജില്ലാ കലാമേളയിൽ ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ മികവുറ്റ പ്രകടനം കാഴ്ച വെച്ചു
അരീക്കോട് ഉപജില്ലാ കലാമേളയിൽ ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ മികവുറ്റ പ്രകടനം കാഴ്ച വെച്ചു.
തോട്ടുമുക്കം : ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിലെ വിദ്യാർത്ഥികൾ 20 22- 2023 വർഷത്തെ അരീക്കോട് ഉപജില്ലാകലാമേളയിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ചു. സ്കൂൾ അസംബ്ലിയിൽ വിജയികളായ വിദ്യാർത്ഥികളെയും, അവരെ പരിശീലിപ്പിച്ച അധ്യാപകരെയും, പ്രോൽസാഹിപ്പിച്ച രക്ഷിതാക്കളെയും ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് അഭിനന്ദിച്ചു. കലാ കൺവീനർ ശ്രീമതി സിബി ജോൺ കുഴുമ്പിലിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും കലാമേളയുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. വിജയികളായവർക്ക് PTA യുടെ അഭിനന്ദനങ്ങൾ.