ഭിന്നശേഷി വാരാചരണം; വിവിധ പരിപാടികൾ സംഘടിപ്പിച്ചു
*ഭിന്നശേഷി വാരാചരണം; വിവിധ പരിപാടികൾ സംഘടിപ്പിച്ചു*
-----------------------
മുക്കം: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി പന്നിക്കോട് ജി.എൽ.പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ‘അരികെ’ എന്ന പേരിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം, ചിത്രരചന മത്സരം, മോട്ടിവേഷൻ ക്ലാസ് തുടങ്ങിയവയാണ് നടന്നത്.
എസ്.എം.സി ചെയർമാൻ പി സുനിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ബീന വടക്കൂട്ട് അധ്യക്ഷത വഹിച്ചു. ഭിന്ന പൂർവ വിദ്യാർത്ഥിനി ടി.കെ ആയിഷ ഹന്ന മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ഉസൈൻ ചോണാട്, അധ്യാപകരായ സുഹറ, ആഷാറാണി, മനോഷ്, ഹിഷാം, കെ റജ്മത്ത് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിനെ തുടർന്ന് ഭിന്നശേഷി വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.