ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരത്തിനുപയോഗിക്കുന്ന അൽ രിഹ്ല ഫുട്ബോൾ വേണോ

 ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരത്തിനുപയോഗിക്കുന്ന അൽ രിഹ്ല ഫുട്ബോൾ വേണോ



ഒന്നും ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരത്തിനുപയോഗിക്കുന്ന അൽ രിഹ്ല ഫുട്ബോൾ വേണോ


, ഗ്രാമ പഞ്ചായത്തംഗത്തിൻ്റെ ഈ പ്രവചന മത്സരത്തിൽ പങ്കെടുക്കൂ


മുക്കം: ലോക ജനതയെ ഒന്നാകെ ഒരു ബോളിന് ചുറ്റും സഞ്ചരിപ്പിച്ച് ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരം മൂന്നാം റൗണ്ടിലേക്ക് കടക്കുമ്പോൾ ഈ ലോകകപ്പ് ഫുട്ബോൾ

 മത്സരത്തിനുപയോഗിക്കുന്ന അൽ രിഹ്ല ഫുട്ബോൾ കളിക്കമ്പക്കാർക്ക് എത്തിക്കുന്നതിന് അവസരമൊരുക്കുകയാണ് ഒരു വാർഡ് മെമ്പർ.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂരാണ് കളിയാരാധകർക്കായി സുവർണ്ണാവസരമൊരുക്കുന്നത്. വാർഡിലെ പ്രധാന കേന്ദ്രമായ സൗത്ത് കൊടിയത്തൂർ അങ്ങാടിയിൽ സ്ഥാപിച്ച കൂപ്പണുകൾ പൂരിപ്പിച്ച് തൊട്ടടുത്ത പെട്ടിയിൽ നിക്ഷേപിച്ചാൽ നിങ്ങൾ ഭാഗ്യശാലികളാണങ്കിൽ അൽ രിഹ്ല ഫുട്ബോൾ നിങ്ങളെ തേടിയെത്തും. ഈ ലോകകപ്പിൽ ഫൈനലിലെത്തുന്ന ടീമുകൾ ആരൊക്കെ, വിജയിക്കുന്ന ടീം ഏത് എന്നീ രണ്ട് ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതേണ്ടത്. രണ്ട് ഭാഗ്യശാലികൾക്ക് അൽ രിഹ്ല ഫുട്ബോൾ ലഭിക്കുമെന്ന് വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ പറഞ്ഞു. ക്വാർട്ടർ ഫൈനൽ മത്സരം തുടങ്ങുന്നതിന് തലേ ദിവസമായ ഈ മാസം ഒൻപതാം തിയ്യതി വരെ മത്സരത്തിൽ പങ്കെടുക്കാം.

പ്രവചന മത്സര കൂപ്പൺ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി നിർവഹിച്ചു. ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ എ ആർ കൊടിയത്തൂർ, റഷീദ് മണക്കാടി, എ അബ്ദുള്ള , കെ.മുഹമ്മദ്‌ ,എം.ഷമീബ്  ,ഇർഷാദ് ,കെ.വിശാൽ ,കെ.അസ്‌ലം ,പി.സി റഫീഖ് ,പി.സൈഫുദ്ധീൻ  തുടങ്ങിയവർ നേതൃത്വം നൽകി