കൊടിയത്തൂർ അർബൻ സൊസൈറ്റി ആസ്ഥാനമന്ദിരം ഉദ്ഘാടനം നാളെ*

 *കൊടിയത്തൂർ അർബൻ സൊസൈറ്റി ആസ്ഥാനമന്ദിരം ഉദ്ഘാടനം നാളെ*


------------------------

കൊടിയത്തൂർ: കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ പുതിയ ആസ്ഥാനമന്ദിരം ശനിയാഴ്ച ഉച്ചയ്ക്ക് 1:30ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ചെറുവാടിയിൽ സംഘം വാങ്ങിയ 9 സെന്റ് സ്ഥലത്ത് 1.75 കോടിരൂപ മുടക്കിൽ പണിത മൂന്നുനില കെട്ടിടത്തിൽ ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, ഗസ്റ്റ്റൂം എന്നിവയും ഉൾകൊള്ളുന്നു.


ഓഡിറ്റോറിയം ലിന്റോ ജോസഫ് എം.എൽ.എയും ലോക്കർ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തും കോൺഫറസ് ഹാൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളിയും ലിഫ്‌റ്റ് ഡി.സി.സി പ്രസിഡന്റ്‌ കെ പ്രവീൺകുമാറും ഉദ്ഘാടനംചെയ്യും. ലോഗോ പ്രകാശനം കേരളബാങ്ക് ഡയറക്ടർ ഇ രമേശ്ബാബുവും കംപ്യൂട്ടർ സ്വിച്ച് ഓൺ കർമം സഹകരണസംഘം ജോ.രജിസ്ട്രാർ ബി സുധയും നിക്ഷേപ ഉദ്ഘാടനം ശിഹാബ് മാട്ടുമുറിയും നിർവഹിക്കും.