കോടഞ്ചേരി ഗവ കോളേജിൽ പൂർവ വിദ്യാർത്ഥി, അധ്യാപക സംഗമം (മെഗാ അലുംനി മീറ്റ്) നടക്കുന്നു*

 *കോടഞ്ചേരി ഗവ കോളേജിൽ പൂർവ വിദ്യാർത്ഥി, അധ്യാപക സംഗമം (മെഗാ അലുംനി മീറ്റ്) നടക്കുന്നു*



കോടഞ്ചേരി ഗവ കോളേജിൽ IQAC (ഇന്റെർണൽ ക്വാളിറ്റി അഷുറൻസ് സെൽ ) യുടെയും അലുംനി അസോസിയേഷൻ ന്റെയും സംയുക്തഭിമുഖ്യത്തിൽ 2023 ജനുവരി 26 ന്  വാക മരത്തണലിൽ എന്ന പേരിൽ മെഗാ അലുംനി മീറ്റ് നടത്തുവാൻ തീരുമാനിച്ചു.

1980 മുതൽ 2022 വരെ വിവിധ ഡിപ്പാർട്മെന്റ് കളിൽ നിന്ന് വിവിധ കോഴ്‌സുകൾ പൂർത്തിയാക്കിയ പൂർവ വിദ്യാർത്ഥി കൾക്കും ഈ കാലയളവിൽ സേവനം അനുഷ്ഠിച്ച അധ്യാപക അനധ്യാപക ജീവനക്കകാർക്കും  ഒത്തു ചേരാനും അവരുടെ ഓർമ്മകൾ പങ്കുവെക്കാനും അവസരം നൽകുക എന്ന ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന മെഗാ അലുംനി മീറ്റിന്റെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു.

ബഹു തിരുവമ്പാടി എം എൽ എ ശ്രീ ലിന്റോ ജോസഫ്, കോടഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ അലക്സ് തോമസ്, പ്രിൻസിപ്പൽ ഡോ വൈ സി ഇബ്രാഹിം, സീനിയർ സൂപ്രണ്ട് ശ്രീ സുഹൈലി ഫാറൂഖ്, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ ജോയ് പി എം, ശ്രീ പി ടി സുലൈമാൻ, ശ്രീ കെ ഡി ജോസഫ് എന്നിവർ രക്ഷധികാരികളായ കമ്മിറ്റി യുടെ ജനറൽ കൺവീനർ 

ഡോ. ഷബീർ കെ പി യും ചെയർമാൻ ശ്രീ അഷ്‌റഫ്‌ കെ പി യുമാണ്. പരിപാടി യുടെ വിജയത്തിനായി വിവിധ തലത്തിലുള്ള സബ് കമ്മിറ്റി കളും രൂപീകരിച്ചു.

സ്വാഗത സംഘം രൂപീകരണ യോഗം പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. ഡോ വൈ സി ഇബ്രാഹിം, ഡോ എം വി സുമ, ഡോ എ മോഹൻദാസ്, ശ്രീ ജോയ് പി എം, ഡോ ജോബിരാജ് എന്നിവർ സംസാരിച്ചു.