കൊടിയത്തൂർ ഫാമിലി ഹെൽത്ത് സെൻ്റർ അങ്കണത്തിൽ നിർമ്മിച്ച പാർക്കിംഗ് ബേ, ഇ.ടി മുഹമ്മദ് ബഷീർ നാടിന് സമർപ്പിച്ചു
*കൊടിയത്തൂർ ഫാമിലി ഹെൽത്ത് സെൻ്റർ അങ്കണത്തിൽ നിർമ്മിച്ച പാർക്കിംഗ് ബേ, ഇ.ടി മുഹമ്മദ് ബഷീർ നാടിന് സമർപ്പിച്ചു*
മുക്കം:കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ - 40-ാം വാർഷികോപഹാരമായി കൊടിയത്തൂർ ഫാമിലി ഹെൽത്ത് സെൻ്റർ അങ്കണത്തിൽ നിർമ്മിച്ച പാർക്കിംഗ് ബേ,മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീർ എം പി നാടിന് സമർപ്പിച്ചു.
ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ വികസനത്തിൽ കേരളത്തിലെ
ജനകീയ പങ്കാളിത്തം അത്ഭുതകരവും മാതൃകയുമാണെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ സ്ഥാപനങ്ങളെ നമ്മുടേതായി കാണണമെന്നും ഇത്തരം സേവനങ്ങൾ മഹത്തായ പുണ്യകർമ്മമാണെന്നും ഇ.ടി. അഭിപ്രായപ്പെട്ടു.
ഫാമിലി ഹെൽത്ത് സെൻറർ മാനേജ്മെൻ്റ് കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ചാണ് സീതി സാഹിബ് കൾച്ചറൽ സെൻ്റർ ഒന്നര ലക്ഷത്തോളം രൂപ ചിലവിൽ കാർബേ നിർമിച്ചു നൽകിയത്. പാലിയേറ്റീവ് കെയർ ആംബുലൻസുകൾ ഉൾപ്പടെ വെയിലും മഴയും കൊണ്ട് നശിക്കുന്ന അവസ്ഥയായിരുന്നു.
ആശു പരിസരത്ത് നടന്ന സമർപ്പണ ചടങ്ങിൽ കൾച്ചറൽ സെൻ്റർ പ്രസിഡൻ്റ്
സി .പി ചെറിയമുഹമ്മദ് അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി ഷംലൂലത്ത്, വൈസ് പ്രസിഡണ്ട് ശിഹാബ് മാട്ടു മുറി, മെഡിക്കൽ ഓഫീസർ പി ബിന്ദു, എം.എ അബ്ദുറഹ്മാൻ,കെ .ടി മൻസൂർ,കെ ഹസ്സൻകുട്ടി,എൻ.കെ ഷമീർ (ദമാം), ടി.ടി അബ്ദുറഹിമാൻ
കരീം കൊടിയത്തൂർ, എൻ.കെ.അഷ്റഫ് ,കെ .ടി.ഹമീദ്, പി.സി.അബൂബക്കർ എന്നിവർ സംസാരിച്ചു. കൾച്ചറൽ സെൻ്റർ
ജനറൽ സെക്രട്ടറി പി.സി അബ്ദുന്നാസർ സ്വാഗതവും ട്രഷറർ വി. എ റഷീദ് നന്ദിയും പറഞ്ഞു.