ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു.
ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു.
ചുണ്ടത്തു പൊയിൽ : ആശംസാ കാർഡുകൾ ക്ലാസടിസ്ഥാനത്തിൽ നിർമ്മിച്ചും ക്രിസ്തുമസ് ഫ്രണ്ടിന് ആശംസാ കാർഡുകൾ കൈമാറിയും, പുൽക്കൂട് ഒരുക്കിയും, ക്രിസ്തുമസ് ട്രീ അലങ്കരിച്ചും, നക്ഷത്രങ്ങൾ നിർമ്മിച്ചും, കരോൾ ഗാനമാലപിച്ചും, ക്രിസ്തുമസ് പാപ്പയോടൊപ്പം നൃത്തച്ചുവടുകൾ വെച്ചും, കേക്കു മുറിച്ചും ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ കുട്ടികളും, അധ്യാപകരും 2022 ലെ ക്രിസ്തുമസ് സമുചിതമായി ആഘോഷിച്ചു. ക്രിസ്തുമസ് ആഘോഷങ്ങൾ ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പുഷ്പറാണി ജോസഫ്, സിബി ജോൺ, ലല്ല സെബാസ്റ്റ്യൻ, ഷൈല ജോർജ്, ബബിത, ദിലു തോട്ടു ചാലിൽ, സിനി കൊട്ടാരത്തിൽ, ബിജലി, അബ്ദുറഹിമാൻ , ശെരീഫ്, ഷാഹിന, അബ്ദുൽ അലി കരുവാടൻ, ഫാത്തിമ ഷെറിൻ, സ്മിത, സുഭാഷിണി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ക്രിസ്തുമസിന്റെ ശാന്തിയും സന്തോഷവും കുരുന്നു ഹൃദയങ്ങളിൽ നിറയുവാൻ ഈ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു.