കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യമേള*
*കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യമേള*
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തും കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രവും ദേശീയ ആരോഗ്യ മിഷനും ചേർന്നു നടത്തുന്ന കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യമേള ഡിസംബർ 23 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് എഫ്.എച്ച്.സി കൊടിയത്തൂരിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷംലുലത്ത് ഉദ്ഘാടനം ചെയ്യും.
ആരോഗ്യവകുപ്പ് ലഭ്യമാക്കുന്ന സേവനങ്ങൾ പൊതുജനങ്ങൾക്ക് മുമ്പാകെ അവതരിപ്പിക്കുന്നതിന് വിവിധ വിഷയങ്ങളെക്കുറിച്ച് ആരോഗ്യ ബോധവൽക്കരണ പ്രദർശനവും റാലിയും വിവിധ വിഷയങ്ങളിൽ സെമിനാറും മത്സരങ്ങളും തതവസരത്തിൽ സംഘടിപ്പിക്കും.