*പൊതു ഇടം എൻ്റേതും; കൊടിയത്തൂരിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു

 *വനിതകളുടെ രാത്രി നടത്തം*


*പൊതു ഇടം എൻ്റേതും; കൊടിയത്തൂരിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു*



മുക്കം:സ്ത്രീധനത്തിനെതിരെയും സ്ത്രീ സുരക്ഷയുയർത്തിയും

പൊതു ഇടം എന്റേതും കൂടെയാണെന്ന ആശയമുയർത്തി കൊടിയത്തൂരിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു.

സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ

നിർദ്ദേശപ്രകാരം

ഐസി ഡി.എസിന്റെ നേതൃത്ത്വത്തിലാണ് രാത്രി നടത്തം നടത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അസാനിപ്പിക്കുക

എന്ന മുദ്രാവാക്യമുയർത്തി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ

വിവിധയിടങ്ങളിൽ നിന്നുമാണ് സ്ത്രീകൾ

രാത്രി നടത്തത്തിനെത്തിയത്.  കാരാളി പറമ്പിൽ നിന്നാരംഭിച്ച നടത്തം  പന്നിക്കോട് അങ്ങാടിയിൽ സമാപിച്ചു. ഗ്രാമപഞ്ചായത്ത് വനിതാ അംഗങ്ങൾ, അംഗനവാടി ടീച്ചർമാർ,

കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവരെല്ലാം അണിചേർന്നു.

 നടത്തത്തിൽ പങ്കെടുത്തവർ മെഴുകുതിരികത്തിച്ചുകൊണ്ട് പ്രതിഞ്ജയെടുത്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.ഐ സി ഡി എസ് സൂപ്പർവൈസർ ലിസ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ മറിയം കുട്ടിഹസ്സൻ, എം ടി റിയാസ്, ബാബു പൊലുകുന്ന് തുടങ്ങിയവർ സംബന്ധിച്ചു.


ചിത്രം: