അനധികൃത നിർമ്മാണം പൊളിച്ചുമാറ്റി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്*

 *അനധികൃത നിർമ്മാണം പൊളിച്ചുമാറ്റി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്*



മുക്കം: പൊതുമരാമത്ത് വകുപ്പിൻ്റെ അധീനതയിലുള്ള ഭൂമി കയ്യേറി നിർമ്മാണം നടത്തിയത് ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ പൊളിച്ചു മാറ്റി. താമരശ്ശേരി - കരിപ്പൂർ എയർപോർട്ട് റോഡിൽ പന്നിക്കോട് അങ്ങാടിക്ക് സമീപമാണ് സ്വകാര്യ വ്യക്തിയുടെ കയ്യേറ്റം അധികൃതർ പൊളിച്ചു മാറ്റിയത്. ടേക്ക് എ ബ്രേക്ക് പദ്ധതിക്കായി കണ്ടത്തിയ സ്ഥലത്തിനോട് ചേർന്ന് സ്വകാര്യ കെട്ടിടത്തിൽ നിന്നും അനധികൃതമായി കാേണി നിർമ്മിക്കുകയും നിയമം പാലിക്കാതെ കെട്ടിടത്തിൻ്റെ മുന്നിലേക്ക് നീട്ടിയെടുത്ത് നിർമ്മാണം.  നടത്തുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനധികൃത നിർമ്മാണം പൊളിച്ചുമാറ്റാൻ  ഗ്രാമപഞ്ചായത്ത് നിയമപ്രകാരം കെട്ടിട ഉടമക്ക് 3 തവണ നാേട്ടീസ് നൽകിയെങ്കിലും ഉടമ പൊളിച്ചുമാറ്റാൻ തയ്യാറായിരുന്നില്ലന്നും നോട്ടീസ് കാലാവധി തീർന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് നേതൃത്വത്തിൽ പൊളിച്ചുമാറ്റിയതെന്നും പഞ്ചായത്ത് സെക്രട്ടരി ടി. ആബിദ പറഞ്ഞു. പൊളിക്കുന്നതിന് നിലവിൽ നിയമ തടസ്സങ്ങളില്ലെന്നും സെക്രട്ടറി പറഞ്ഞു.ജെ സി ബി ഉപയോഗിച്ച് പൊളിക്കുന്നത് കാണുന്നതിന് നിരവധി നാട്ടുകാരും എത്തിയിരുന്നു. പ്രശ്ന സാധ്യത കണക്കിലെടുത്ത് മുക്കം പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. പഞ്ചായത്ത് സെക്രട്ടരി ടി. ആബിദ,

 എൽ എസ് ജി ഡി ഓവർസിർ പി.ടി ജസ്‌ന ,പഞ്ചായത്ത്‌ ജീവനക്കാരായജെ ജനീഷ്, ഷാജു എന്നിവർ നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, വൈസ് പ്രസിഡൻ്റ് ഷിഹാബ്മാട്ടുമുറി, പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്ന്, ഫസൽ കൊടിയത്തൂർ, കരീം പഴങ്കൽ എന്നിവരും സ്ഥലത്തെത്തിയിരുന്നു.


ചിത്രം: അനധികൃത നിർമ്മാണം പൊളിച്ചു മാറ്റുന്നു