കൊടിയത്തൂരിൽ മുഴുവൻ അംഗൻവാടികൾക്കും സ്വന്തം കെട്ടിടമാവുന്നു

 കൊടിയത്തൂരിൽ

മുഴുവൻ അംഗൻവാടികൾക്കും സ്വന്തം കെട്ടിടമാവുന്നു 



കുറ്റിക്കാട്ട് കുന്നത്ത് അംഗൻവാടിക്ക് കെട്ടിടം നിർമ്മാണത്തിന് തറക്കല്ലിട്ടു



മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ

മുഴുവൻ അംഗൻവാടികൾക്കും സ്വന്തം കെട്ടിടമാവുന്നു.

16 വാർഡുകളിലായി 26 അംഗൻവാടികളുള്ളതിൽ 25 എണ്ണത്തിനും സ്വന്തം കെട്ടിടമായങ്കിലും  വാർഡ് 12 ൽ പെട്ട കുറ്റിക്കാട്ട് കുന്നത്ത് അംഗൻവാടിക്ക് മാത്രം സ്വന്തം കെട്ടിടമില്ലാതെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചത് 20 വർഷക്കാലമാണ്. മാറി മാറി വന്ന ഭരണ സമിതികൾ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. എന്നാൽ വാർഡ് മെമ്പറായ അബ്ദുൽ മജീദ് നാട്ടുകാരുടെ പിന്തുണയോടെ 5 സെൻ്റ് സ്ഥലം വില കൊടുത്ത് വാങ്ങുകയായിരുന്നു.

 5 ലക്ഷം രൂപ ചിലവഴിച്ചാണ് അംഗൻവാടിക്ക് സ്ഥലം വാങ്ങിയത്.പുതിയ

കെട്ടിട നിർമ്മാണത്തിനായി ഗ്രാമപഞ്ചായത്ത് ഫണ്ടിനൊപ്പം കോഴിക്കോട് ജില്ല പഞ്ചായത്തും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തും ഫണ്ട് അനുവദിക്കുകയും ചെയ്തു. ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. ഷംലൂലത്ത് തറക്കല്ലിടൽ കർമം നിർവഹിച്ചു. വാർഡ് മെമ്പർ അബ്ദുൽ മജീദ് രിഹ്ല അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്ക്, ബ്ലോക്ക് പഞ്ചായത്തംഗം സുഹറ വെള്ളങ്ങോട്ട് എന്നിവർ മുഖ്യാഥിതികളായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ദിവ്യ ഷിബു, എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്ന്, ഫസൽ കൊടിയത്തൂർ, കെ.ജി സീനത്ത്, കരീം പഴങ്കൽ, ഐ സി ഡി എസ് സൂപ്പർവൈസർ ലിസ, അഷ്റഫ് കൊളക്കാടൻ, കെ.വി അബ്ദുറഹിമാൻ, ഉസ്മാൻ കൂടത്തിൽ, അസീസ് കുന്നത്ത്, യൂസഫ് പാറപ്പുറത്ത്, ഷരീഫ് കൂട്ടക്കടവത്ത്, കെ.വി അബ്ദുസലാം, റഹീം കണിച്ചാടി, എസ് എ നാസർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധച്ചു.


ചിത്രം: