തോട്ടുമുക്കം ഗവ. യു പി സ്കൂളിലെ ക്രിസ്മസ് ദിനാഘോഷ പരിപാടി കളറായി
തോട്ടുമുക്കം ഗവ. യു പി സ്കൂളിലെ ക്രിസ്മസ് ദിനാഘോഷ പരിപാടി കളറായി
തോട്ടുമുക്കം : സ്കൂളിലെ ക്രിസ്മസ് ആഘോഷ പരിപാടി സംഘാടനം കൊണ്ടും വൈവിധ്യങ്ങൾ കൊണ്ടും കളറായിമാറി.
പിടിഎ പ്രസിഡണ്ട് വൈ പി അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം പി ടി എ പ്രസിഡണ്ട് ജിഷ, വൈസ് പ്രസിഡണ്ട് ജംഷീന, ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർഎന്നിവർ സന്നിഹിതരായി.എൽ പി എസ് ആർ ജി കൺവീനർ ഹണി മേരി സെബാസ്റ്റ്യൻ ക്രിസ്മസ് ദിന സന്ദേശം നൽകി. കരോൾ ഗാനം, കരോൾ, ലക്കി ഡ്രോ, പുൽക്കൂട്, ക്രിസ്മസ് അപ്പൂപ്പൻ എന്നിവ പരിപാടിയ ആകർഷകമാക്കി മാറ്റി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കേക്ക് വിതരണവും നടത്തി. പരിപാടിക്ക് അലൻ തോമസ്, ജിനീഷ്, ജി വാഷ്, ഫാത്തിമ ഫെബിൻ എന്നിവർ നേതൃത്വം നൽകി.