തിരുവമ്പാടി നിയോജകമണ്ഡലം സവിശേഷ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് അധ്യാപകർക്കുള്ള പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
*തിരുവമ്പാടി നിയോജകമണ്ഡലം സവിശേഷ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് അധ്യാപകർക്കുള്ള പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു*
തിരുവമ്പാടി നിയോജകമണ്ഡലത്തിലെ സവിശേഷ വിദ്യാഭ്യാസ പദ്ധതിയായ ‘ഉയരേ’യുടെ ഭാഗമായി നാഷണൽ മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് (NMMS) പരീക്ഷക്ക് വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിന് മണ്ഡല പരിധിയിൽ പെടുന്ന ഹൈസ്‌കൂൾ അധ്യാപകരുടെ പരിശീലന ക്യാമ്പ് മുക്കം വ്യാപാരഭവനിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടി മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു.
ഉയരെ പദ്ധതി കൺവീനറും മുക്കം എ.ഇ.ഓയുമായ പി ഓംകാരനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ മലപ്പുറം ഡി.ഡി.ഇയും വിദ്യാഭ്യാസ വിദഗ്ദനുമായ പി സഫറുള്ള ക്ലാസുകൾ കൈകാര്യം ചെയ്തു. ടി പി രാജീവ്, എച്ച്.എം ഫോറം കോ ഓഡിനേറ്റർ സജി ജോൺ, ടാർഗറ്റ് ഗ്രൂപ്പ് മാനേജർ സംജിത്, ബോബി ജോസഫ്, വാസു കെ തുടങ്ങിയവർ സംസാരിച്ചു. ലിന്റോ ജോസഫ് എം എൽ എ ഓൺലൈൻ മുഖാന്തിരം ആശംസ അറിയിച്ചു സംസാരിച്ചു.