സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ കുട്ടികൾക്ക് വേറിട്ടൊരു ക്രിസ്മസ്*

 *സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ കുട്ടികൾക്ക്  വേറിട്ടൊരു ക്രിസ്മസ്*



തോട്ടുമുക്കം : ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് വൃദ്ധ മന്ദിരങ്ങളിൽ  കഴിയുന്നവരെ സന്ദർശിച്ചും,ക്രിസ്മസ് ആഘോഷത്തിന്റെ സന്ദേശങ്ങളും സമ്മാന-സഹായങ്ങളും എത്തിച്ചും       സന്തോമിലെ കുരുന്നുകൾ ഈ വർഷത്തെ ക്രിസ്മസ് വ്യത്യസ്തവും ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവമാക്കി  തീർത്തു.


നാളുകളായി സ്വന്തം ക്ലാസ് റൂമുകളിൽ സ്വരുകൂട്ടിയ സംഭാവനകളിൽ വലിയ ത്യാഗത്തിന്റെയും, പങ്കുവെക്കലിന്റെയും ഓർമ്മകൾ കൂടി കുട്ടികൾക്കുണ്ടായിരുന്നു.

താമരശ്ശേരിയിലുള്ള   സ്നേഹനിവാസ്,യേശു ഭവൻ  എന്നിവിടങ്ങളിലെ അന്തിവാസികളോടൊപ്പം ആയിരുന്ന്, അവരുടെ സുഖദുഃഖ അനുഭവങ്ങൾ കണ്ടറിഞ്ഞ് മനസ്സിലാക്കാൻ സാധിച്ചത് കുഞ്ഞു ഹൃദയങ്ങളിൽ വലിയ ജീവിതപാഠങ്ങൾ എഴുതിച്ചേർക്കുവാൻ സാധിച്ചു.

പിടിഎ പ്രസിഡന്റ് വിനോദ് ചെങ്ങളം  തകിടിയിൽ, പിടി എ അംഗങ്ങളായ സജി പുത്തേട്ട്, സൂരജ്, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവരും ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.