ദത്തു ഗ്രാമത്തിന് കൈത്താങ്ങാകാൻ ഫുഡ് ഫെസ്റ്റുമായി വിദ്യാർഥികൾ
ദത്തു ഗ്രാമത്തിന് കൈത്താങ്ങാകാൻ ഫുഡ് ഫെസ്റ്റുമായി വിദ്യാർഥികൾ
തോട്ടുമുക്കം ഹയർ സെക്കന്റി സ്കൂളിലെ NSS വിദ്യാർഥികൾ തങ്ങളുടെ ദത്തു ഗ്രാമത്തിലെ പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
തങ്ങളുടെ ദത്തു ഗ്രാമത്തിലെ കുടുംബാംഗങ്ങൾക്ക്
തയ്യൽ മെഷീനുകൾ, കോഴി കുഞ്ഞുങ്ങൾ എന്നിവയെ വിതരണം ചെയ്യുന്നതിനായി കുട്ടികളുടെ ആഭിമുഖ്യത്തിലാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്
. വ്യത്യസ്തങ്ങളായ 50ൽ പരം വിഭവങ്ങൾ കുട്ടികൾ വീടുകളിൽ നിന്ന് ഉണ്ടാക്കിയും, അപ്പപ്പോൾ തന്നെ തയ്യാറാക്കിയ ഫാസ്റ്റ് ഫുഡും , ഫുഡ് ഫെസ്റ്റിവെലിൽ ഉണ്ടായിരുന്നു.
സംരംഭത്തിൽ പങ്കാളികളാകുന്നതിന് രക്ഷിതാക്കളും, നാട്ടുകാരും എത്തിയതോടുകൂടി കുട്ടികൾ തയ്യാറാക്കിയ മുഴുവൻ വിഭവങ്ങളും കുറഞ്ഞ സമയങ്ങൾ കൊണ്ട് തന്നെ വിറ്റു തീർക്കുവാൻ സാധിച്ചെന്ന് പ്രിൻസിപ്പൽ മനു ബേബി പറഞ്ഞു.
പി ടി എ പ്രസിഡണ്ട് ബിജു ആനിതോട്ടത്തിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റോസ് മേരി ബേബി, ജിനോ മാത്യു തുടങ്ങിയവർ
ഫുഡ് ഫെസ്റ്റിന്
നേതൃത്വം നൽകി.