അംഗനവാടിക്ക് ഫർണിച്ചറുകൾ നൽകി

 അംഗനവാടിക്ക് ഫർണിച്ചറുകൾ നൽകി



 കൊടിയത്തൂർ: അംഗൻവാടിയിലെ ഫർണീച്ചറുകളുടെ അപര്യാപ്തത വാർഡ് മെമ്പർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പ്രദേശവാസിയുടെ സഹായ ഹസ്തംതം.

 സൗത്ത് കൊടിയത്തൂർ അംഗനവാടിയിൽ കഴിഞ്ഞ മാസം നടന്ന ഈ വർഷത്തെ രണ്ടാംഘട്ട പ്രവേശനോത്സവത്തിൽ പുതുതായി നിരവധി കുട്ടികൾ പ്രവേശനം നേടിയിരുന്നു.  അംഗനവാടിയിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായതോടെ  കുട്ടികൾക്ക് ഇരിക്കുന്നതിന് ആവശ്യമായ കസേര, പായ, ഭക്ഷണത്തിനുള്ള പ്ലേറ്റ് ഗ്ലാസ്, എന്നിവയുടെ കുറവും അനുഭവപ്പെട്ടു.ഇതോടെ അംഗനവാടി ടീച്ചർ വിവരം വാർഡ് മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തുകയും വാർഡ് മെമ്പർ പ്രദേശവാസിയും ജീവകാരുണ്യ പ്രവർത്തകനും പ്രവാസിയുമായ നാസർ കണ്ണഞ്ചേരിയെ അറിയിക്കുകയുമായിരുന്നു. ഇതോടെ നാസർ ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകുകയായിരുന്നു. അംഗനവാടിയിൽ നടന്ന ചടങ്ങിൽ നാസിക നാസർ വാർഡ് മെമ്പർ ഫസൽ കൊടിയത്തൂരിന് സാധനങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ നസ്റീന ടീച്ചർ, സാബിറ കെ,സലാം മാസ്റ്റർ ഒ പി, സി പി മുഹമ്മദ്‌, അഫ്സൽ പി, റഷീദ് എം തുടങ്ങിയവർ നേതൃത്വം നൽകി


ചിത്രം: