കൊടിയത്തൂര്‍ ബാങ്കിന്‍റെ തോട്ടുമുക്കം ശാഖ പുതിയ കെട്ടിടത്തിലേക്ക്.
കൊടിയത്തൂര്‍ ബാങ്കിന്‍റെ തോട്ടുമുക്കം ശാഖ പുതിയ കെട്ടിടത്തിലേക്ക്.
കഴിഞ്ഞ 35 വര്‍ഷക്കാലമായി ബാങ്കിംഗ്, ബാങ്കിംഗ് ഇതര മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിവരുന്ന കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ തോട്ടുമുക്കം ശാഖ ആധുനികവല്‍ക്കരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറി. 2001 ലാണ് കൊടിയത്തൂര്‍ ബാങ്കിന്‍റെ ആദ്യ ശാഖ തോട്ടുമുക്കത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. വിശ്വസ്തതയോടെയും സുതാര്യതയോടെയും നാടിന്‍റെ സാമ്പത്തിക-സാമൂഹിക-സേവന രംഗങ്ങളില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിച്ചുവന്നിരുന്ന ശാഖ ഇടപാടുകാര്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് എല്ലാ ആധുനിക സൌകര്യങ്ങളോടും നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്. നവീകരിച്ച ശാഖയുടെയും സഹകാരി സംഗമത്തിന്‍റെയും ഉദ്ഘാടനം കേരള സഹകരണ-രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് വി. വസീഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍വെച്ച് സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ ഉദ്ഘാടനം ലിന്‍റോ ജോസഫ് എം.എല്‍.എ. യും, ഗോള്‍ഡ് ലോണ്‍ കൌണ്ടര്‍ ഉദ്ഘാടനം മുൻ എം. എൽ. എ. ജോർജ് എം തോമസും നിര്‍വ്വഹിച്ചു. ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് റിപ്പോര്ട്ട് അവതരിപ്പിച്ചു.
പുതിയ ശാഖയിലെ നിക്ഷേപം കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ്ബാബു വും , ഓഹരി മൂലധനം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷിബുവും സ്വീകരിച്ചു. പുതിയ ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീം ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ സിജി ബൈജുവും നിര്‍വ്വഹിച്ചു.
സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ ) വാസന്തി കെ. ആർ., യൂണിറ്റ് ഇൻസ്‌പെക്ടർ സനിത, കുര്യാക്കോസ്, ജോണി ഇടശ്ശേരി, വി.എ. സെബാസ്റ്റ്യന്‍, ബിനോയ് ടി ലൂക്കോസ്, അബ്ദു തോട്ടുമുക്കം, ടി.വി. മാത്യു, സുധി കളപ്പുര, സുഭാഷ് കെ.എസ്., , ഒ.എ. ബെന്നി, സി.ടി. അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ബാങ്ക് വൈസ് പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യന്‍ സ്വാഗതവും, ഡയറക്ടര്‍ അല്‍ഫോന്‍സ ബിജു നന്ദിയും പറഞ്ഞു.