നെൽകൃഷി വിളവെടുപ്പ് നടത്തി*

 *നെൽകൃഷി വിളവെടുപ്പ് നടത്തി*



തോട്ടുമുക്കം: തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ  എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിൽ കുട്ടികൾ നട്ട നെല്ലിന്റെ വിളവെടുപ്പാണ് മുൻ പിടിഎ പ്രസിഡണ്ട് ശ്രീ ജോർജ് കേവിളളി ലിന്റെ നേത്യത്തത്തിൽ  നടത്തിയത്.



 കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കൃഷിഭവനിൻ നിന്നും ലഭിച്ച രക്തശാലി എന്ന നെല്ല് വിത്താണ് കുട്ടികൾ കൃഷിക്കായി ഉപയോഗിച്ചത്.

 എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റോസ് മേരി K ബേബിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ നട്ടു പരിപാലിച്ച നെൽകൃഷിയുടെ വിളവെടുപ്പ് കുട്ടികൾക്ക് അത്യപൂർവ്വ കാഴ്ചയായി .


 പ്രിൻസിപ്പൽ മനു ബേബി, സീനിയർ അധ്യാപികയായ ജെൻസി മാത്യു എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി.