വി.ബാലകൃഷ്ണൻ അന്തരിച്ചു.

 നിര്യാതനായി


മുക്കം (ആനയാംകുന്ന്):  കോഴിക്കോട് ഡി സി സി അംഗവും എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ആനയാംകുന്ന് മുരിങ്ങംപുറായ് ആക്കോട്ടുചാലിൽ പുലിച്ചുടലയിൽ വി.ബാലകൃഷ്ണൻ (86) അന്തരിച്ചു. 



സംസ്കാരം ഇന്ന്  (16-12-2022- വെള്ളി) രാവിലെ 11:00-ന്.


മുക്കം ഹൈസ്കുൾ ജീവനക്കാരനായിരുന്നു. 


ആനായാംക്കുന്ന് നാഷനൽ ലൈബ്രറി സെക്രട്ടറി, ആദിപരാശക്തി അയ്യപ്പ ക്ഷേത്ര പ്രസിഡന്റ്, നോർത്ത് കാരശ്ശേരി പ്രിയദർശിനി സ്റ്റഡി സെന്റർ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. കാരശ്ശേരി സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. 


ഭാര്യ: നാരായണി. 


മക്കൾ: പ്രദീപ് (ഓട്ടോ ഡ്രൈവർ), പുരുഷോത്തമൻ (റിട്ട.എസ് ഐ സിറ്റി ട്രാഫിക്ക്, കോഴിക്കോട്), അശോക് കുമാർ (റിട്ട. കോസ്റ്റ് ഗാഡ്), പ്രസൂൺ കുമാർ (റിട്ട.നാവികസേന), സജിത്രൻ (സൗദി), ജിഷ (കാരശ്ശേരി സർവീസ് സഹ.ബാങ്ക്), ദീപ, സുജന. 


മരുമക്കൾ: ഷൈജ, സുപ്രിയ, വിദ്യാവതി (കെഡിസി ബാങ്ക്, മുക്കം), ലേഖ , ശാലിനി (കാരശ്ശേരി മേഖലാ വനിത ബാങ്ക്), മുരളി (കൊയിലാണ്ടി), സുധാകരൻ, പരേതനായ മുരളി.