കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാകായിക മേള* *"സമന്വയം"*

 *കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാകായിക മേള*  *"സമന്വയം"*





മുക്കം: ചേർത്ത് പിടിക്കേണ്ടവരെ ചേർത്ത് പിടിച്ചും ആശ്വസിപ്പിക്കേണ്ടവരെ ആശ്വസിപ്പിച്ചും പ്രാേത്സാഹിപ്പിക്കേണ്ടവരെ പ്രോത്സാഹിപ്പിച്ചും സദസ് കൂടെ നിന്നപ്പോൾ എല്ലാ ദുഖങ്ങളും അവർ  മറക്കുകയായിരുന്നു.

മനുഷ്യൻ്റെ കണക്കുകൂട്ടലുകൾക്കപ്പുറം, പോയ കാലത്തിന്റെ വികൃതികളിൽ തങ്ങൾക്കു നഷ്ട്ടമായ കഴിഞ്ഞ വർഷങ്ങളിലെ സന്തോഷ ദിനങ്ങൾ ഒരു പകൽ കൊണ്ട് തിരിച്ചുപിടിക്കുകയായിരുന്നു അവർ.  പരിധിയും,പരിമിതിയും അവരുടെ ആവേശത്തിനുമുന്നിൽ വഴിമാറുകയായിരുന്നു.

തീർത്തും വീടകങ്ങളിൽ തളക്കപ്പെട്ട ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ആശ്വാസമായത് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കലാ-കായിക മേളയാണ്. *

പന്നിക്കോട് എ യു പി സ്കൂളിലാണ് ഇരുനൂറോളം ഭിന്നശേഷിക്കാരും അവരുടെ കുടുംബവും ഒത്തുചേർന്ന് ഒരു പകൽ അവിസ്മരണീയമാക്കിയത്. സമദ് കൊട്ടപ്പുറമെന്ന ഗായകൻ്റെ ഇമ്പമാർന്ന പാട്ടുകൾക്ക് മുന്നിൽ ജനപ്രതിനിധികളും ചുവട് വെച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഉത്സവ പ്രതീതിയായി. *

സമന്വയം എന്ന പേരിൽ നടന്ന മേള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടു മുറി മുഖ്യ പ്രഭാഷണം നടത്തി. ഗായകൻ സമദ് കൊട്ടപ്പുറം മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ എം കെ നദീറ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.പി സൂഫിയാൻ, സുഹറ വെള്ളങ്ങോട്ട്, പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്ന്, രതീഷ്കളക്കുടിക്കുന്ന്, അബ്ദുൽ മജീദ് രിഹ്ല, മറിയം കുട്ടി ഹസ്സൻ, ഫസൽ കൊടിയത്തൂർ, ഫാത്തിമ നാസർ, ഐ സി ഡി എസ് സൂപ്പർവൈസർ ലിസ,

നിയാസ് ചോല, പി.സി മുജീബ് റഹ്മാൻ, അഖിൽ, ഇ.പി ഷറീന, പരിവാർ കമ്മറ്റി ഭാരവാഹികൾ, അംഗൻവാടി ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും നൽകിയാണ് തിരിച്ചയച്ചത്


ചിത്രം: