ഞങ്ങളും കൃഷിയിലേയ്ക്ക്

 *ഞങ്ങളും കൃഷിയിലേയ്ക്ക്*




തോട്ടുമുക്കം: ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അരീക്കോട് സബ് ജില്ലയിലെ വിദ്യാലയങ്ങൾക്ക് സ്പോൺസർ ചെയ്ത  മാവിൻ തൈകൾ, അരീക്കോട് ഉപജില്ലയിൽ മികവുറ്റ രീതിയിൽ കൃഷിത്തോട്ടമുള്ള ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ പ്രധാനാധ്യാപിക റെജി ഫ്രാൻസിസിനു നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ വിതരണം ചെയ്യുന്നു. അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുഹമ്മദ് കോയ, നൂൺമീൽ ഓഫീസർ ഹരീഷ് കളത്തിങ്ങൽ, തിരൂർ ഡയറ്റ് പ്രിൻസിപ്പൽ ഗോപകുമാർ , ഡയറ്റ് സീനിയർ ലക്ചറർ ഡോ. സലീമുദ്ദീൻ , എച്ച്.എം. ഫോറം സെക്രട്ടറി അക്ബർ അലി എന്നിവർ പ്രസംഗിച്ചു.