കൊടിയത്തൂർ പഞ്ചായത്തിൽ പാലിയേറ്റീവ് കുടുംബ സംഗമം*

 

*കൊടിയത്തൂർ പഞ്ചായത്തിൽ പാലിയേറ്റീവ് കുടുംബ സംഗമം*

മാസങ്ങളുടെ ഒറ്റപ്പെടൽ ഒറ്റ ദിവസം കൊണ്ട് മറന്നു;
നവ്യാനുഭവമായി പാലിയേറ്റീവ് കുടുംബ സംഗമം



മുക്കം:  വീടിൻ്റെ നാല് ചുവരുകൾക്കുള്ളിൽ മാത്രം
മാസങ്ങളായി ഇതാണ്
തങ്ങളുടെ ലോകമെന്ന് കരുതിയവരെ
സുമനസുകൾ ചേർന്ന് വീടകങ്ങളിൽനിന്ന് സ്നേഹപ്പന്തലിലേക്കു താങ്ങിയെടുത്തതോടെ, അവരുടെ  ദു:ഖങ്ങളും രോഗങ്ങളുമെല്ലാം കുറച്ച് നേരത്തേക്കെങ്കിലും  മറവിയിലാണ്ടുപോവുകയായിരുന്നു.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിതിന്റെയും പെയിൻ ആൻ്റ് പാലിയേറ്റീവ് അസോസിയേഷൻ്റേയും
കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും 
നേതൃത്വത്തിൽ ചുള്ളിക്കാപറമ്പ് ആലുങ്ങൽ പാരമൗണ്ട് ഓഡിറ്റോറിയത്തിൽ നടന്ന
കിടപ്പുരോഗീ കുടുംബ സംഗമം  'സ്നേഹ സ്പർശം  ' ആഹ്ലാദ വേദിയായി മാറുകയായിരുന്നു .
കിടപ്പ് രോഗികൾക്ക് ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും സുദിനമാണ് സംഗമം സമ്മാനിച്ചത്.
പാരമൗണ്ട് ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജീകരിച്ച സ്നേഹക്കൂട്ടിൽ
പതിറ്റാണ്ടുകളായി കിടപ്പിൽ കഴിയുന്ന രോഗികളും പരിചാരകരുമായി
നൂറുകണക്കിന്  പേർ ഒത്തുകൂടി.
നാട്ടുകാരും പാലിയേറ്റീവ് പ്രവർത്തകരും ഏകമനസ്സോടെ വളണ്ടിയർമാരായ സംഗമത്തിൽ രോഗികളെ കൊണ്ടുവരൽ,
, ഭക്ഷണം, കലാപരിപാടികൾ, തിരിച്ചുപോകുമ്പോൾ സമ്മാനപ്പൊതി തുടങ്ങി രോഗികൾക്കാവശ്യമായതെല്ലാം നാട്ടുകാരുടെയും വളണ്ടിയർമാരുടെയും  പങ്കാളിത്തത്തോടെയായിരുന്നു. ലിൻറോ ജോസഫ് എംഎൽഎ,
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി
പഞ്ചായത്ത്
സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ  ദിവ്യ ഷിബു, എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, ബ്ളോക്ക് മെമ്പർ സുഹ്റ വെള്ളങ്ങോട്ട്, മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു,, കെ.പി അബ്ദുറഹിമാൻ,കെ ടി മൻസൂർ,സി ടി സി അബ്ദുല്ല,സത്താർ കൊളക്കാടൻ
പാലി യേറ്റീവ് അസോസിയേഷൻ കൺവീനർ  എം.അബ്ദുറഹിമാൻ,പി എം അബ്ദുൽ നാസർ,മജീദ് കൂവ്വപാറ,ലുക്ക് മാൻ അരീക്കോട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.