തോട്ടുമുക്കം - കോനൂർക്കണ്ടിയിൽ കാട്ടാനായിറങ്ങിയ സ്ഥലം കിഫ പ്രവർത്തകർ സന്ദർശിച്ചു*
*തോട്ടുമുക്കം - കോനൂർക്കണ്ടിയിൽ കാട്ടാനായിറങ്ങിയ സ്ഥലം കിഫ പ്രവർത്തകർ സന്ദർശിച്ചു*
കോനൂർക്കണ്ടി, പീടികപ്പാറ , മരത്തോട് ഭാഗങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി നാശം വിതച്ച സ്ഥലങ്ങളിൽ കിഫപ്രവർത്തകർ പോവുകയും, ഇരകൾക്ക് പരാതികൊടുക്കാനുള്ള നിയമസഹായം നൽകുകയും ചെയ്തു .
കോനൂർക്കണ്ടി ക്രിസ്ത്യൻ ദേവാലയത്തിന് സമീപം താമസിക്കുന്ന നരിക്കുഴിയിൽ സണ്ണിയുടെ വീട്ടുമുറ്റതത്ത് നിർത്തിയിട്ടിരുന്ന അദ്ദേഹത്തിന്റെ ഏക ഉപജീവനമാർഗമായിരുന്ന ഓട്ടോറിക്ഷ കാട്ടാന കുത്തിമറിച്ചിട്ടു വലിയ കേടുപാടുകൾ വരുത്തി. കോഴി കയറ്റിവന്ന മറ്റൊരു വാഹനവും ആന ആക്രമിച്ചു. വിവരമറിഞ്ഞെത്തിയ വനപാലക സംഘത്തെയും കാട്ടാന വിരട്ടിയോടിച്ചു. ഒരു വനപാലകന് പരിക്കും പറ്റി.
ഒരുവർഷം മുൻപ് കാട്ടാന അക്രമത്തിൽ ഒരു ജീവൻ നഷ്ടമായപ്പോൾ വനം വകുപ്പും മന്ത്രിയും നൽകിയ സുരക്ഷാ ഉറപ്പുകൾ ഒന്നുപോലും ഇവിടെ നപ്പാക്കിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
കോഴിക്കോട്- മലപ്പുറം ജില്ലകളുടെ അതിരുകൾ പങ്കിടുന്ന, വികസനമുരടിപ്പുള്ള ഈ പ്രദേശത്തുകാർ വന്യമൃഗ ആക്രമണത്തിൽ ഭയന്ന് കൃഷിയുപേക്ഷിച്ചു പോവുകയാണ്.
ഈ പ്രശ്നത്തിന് കൃത്യമായ പരിഹാരം കാണണമെന്ന് കിഫയുടെ ഉന്നത നേതാക്കൾ മേലധികാരികളോട് നിർദ്ദേശിച്ചു.
നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം കിട്ടണമെന്നും , അതിനുള്ള മാർഗ്ഗനിർദ്ദേശവും നിയമസഹായവും കിഫ ചെയ്യുമെന്നും കിഫ പ്രവർത്തകർ വാഗ്ദാനം ചെയ്തു .
തോട്ടുമുക്കത്തെ കിഫ പ്രവർത്തകരായ വില്യം പൗലോസ് പള്ളിക്കമ്യാലിൽ, സാബു വടക്കേപ്പടവിൽ , ജോർജ് കേവിളിൽ, ജിയോ വെട്ടുകാട്ടിൽ , ബാസിത് ചെമ്പകത്ത് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
.