ശിശുദിനം ആഘോഷിച്ചു.*
*ശിശുദിനം ആഘോഷിച്ചു.*
തോട്ടുമുക്കം : ഗവ.യു.പി.സ്കൂൾ ചുണ്ടത്തു പൊയിലിലെ ശിശുദിനാഘോഷം ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിഷ . സി. വാസു ഉദ്ഘാടനം |ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അസ്നത്ത് കുഞ്ഞാണിഅധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുഹമ്മദ് കുട്ടി, 13-ാം വാർഡ് മെമ്പർ അനുരൂപ്, ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ് , പി.ടി.എ.പ്രസിഡന്റ് മുജീബ് റഹ്മാൻ, എം.ടി.എ . പ്രസിഡൻറ് സജ്ന. കെ.സ്റ്റാഫ് സെക്രട്ടറി ലല്ല സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. കുട്ടി ചാച്ചാജിമാരായി വേഷമിട്ട കുട്ടികളും, കുട്ടികൾക്ക് മധുരപലഹാരം സ്പോൺസർ ചെയ്തും, ഗാന മാലപിച്ചുംപൂർവ്വ വിദ്യാർത്ഥി അബ്ദു തിരുനിലത്തും പരിപാടികൾക്ക് മാറ്റുകൂട്ടി.