തോട്ടുമുക്കം ഗവ യുപി സ്കൂളിൽ ഫുട്ബോൾ "ധമാക്ക "
തോട്ടുമുക്കം ഗവ യുപി സ്കൂളിൽ ഫുട്ബോൾ "ധമാക്ക "
തോട്ടുമുക്കം : തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിൽ ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കുന്നതിന്റെ ഭാഗമായി ഇന്ന് ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഫാൻസ് റാലിയും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിക്കുന്നു. ഷൂട്ടൗട്ട് മത്സരം മുൻ സന്തോഷ് ട്രോഫി താരം എ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യും. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഇന്ന് യൂണിഫോമിന് പകരമായി തങ്ങളുടെ ഇഷ്ടപ്പെട്ട ടീമുകളുടെ ജഴ്സി അണിഞ്ഞ് വരാൻ അനുവാദം നൽകിയതായി ഹെഡ്മാസ്റ്റർ അറിയിച്ചു. പിടിഎ സഹകരണത്തോടുകൂടിയാണ് ഇന്നത്തെ ഫുട്ബോൾ ധമാക്ക സംഘടിപ്പിക്കുന്നത്. ഷൂട്ടൗട്ട് മത്സരത്തിൽ ഓരോ ഫാൻസിനും നിശ്ചിത എണ്ണം ഷൂട്ടിനുള്ള അവസരമാണ് നൽകുന്നതെന്ന് ഫുട്ബോൾ ചുമതലയുള്ള പിടിഎ മെമ്പർ ലിംനേഷ് അറിയിച്ചു.