പാഠ്യപദ്ധതി ചട്ടക്കൂട്" തോട്ടുമുക്കം ഗവ.യു പി സ്കൂളിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു.
"പാഠ്യപദ്ധതി ചട്ടക്കൂട്"
തോട്ടുമുക്കം ഗവ.യു പി സ്കൂളിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു.
തോട്ടുമുക്കം : ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് 2020 ന്റെ ഭാഗമായി സംസ്ഥാന സ്കൂൾ പാഠ്യ പദ്ധതി ചാട്ടക്കൂട് തയ്യാറാക്കുന്നതിനായി തോട്ടുമുക്കം ഗവ.യുപി സ്കൂളിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു ചർച്ച ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഞ്ചാം വാർഡ് മെമ്പർ സിജി കുറ്റിക്കൊമ്പിൽ, ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, പിടിഎ പ്രസിഡണ്ട് വൈ പി അഷ്റഫ്, എസ് എം സി ചെയർമാൻ ബാബു കെ, എം പി ടി എ പ്രസിഡന്റ് ജിഷ, പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ എന്നിവർ സന്നിഹിതരായി. 26 ഫോക്കസ് ഏരിയകൾ ചർച്ച ചെയ്യുന്നതിനായി വ്യത്യസ്ത ഗ്രൂപ്പുകൾ ആയി തിരിഞ്ഞു ചർച്ച സംഘടിപ്പിച്ചു. ചർച്ചയിൽ വ്യത്യസ്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മത നേതാക്കൾ, സ്കൂളിലെ രക്ഷിതാക്കൾ, വിദ്യാഭ്യാസ വിചക്ഷണർ എന്നിവർ സജീവമായി ഇടപെട്ടു. എല്ലാ ഗ്രൂപ്പുകളുടെയും ചർച്ചകൾക്ക് ശേഷം പൊതു ചർച്ച സംഘടിപ്പിക്കുകയും അഭിപ്രായ രൂപീകരണം നടത്തുകയും ചെയ്തു. ഗ്രൂപ്പ് തല ചർച്ചകൾക്ക് സ്കൂളിലെ മുഴുവൻ അധ്യാപകരും നേതൃത്വം നൽകി.