പ്രതിരോധ കുത്തിവെപ്പ് മാസാചരണം; ക്വിസ് മത്സരവും

 പ്രതിരോധ കുത്തിവെപ്പ് മാസാചരണം; ക്വിസ് മത്സരവും 


ജീവിതശൈലി രോഗ നിയന്ത്രണ ക്യാമ്പും സംഘടിപ്പിച്ചു.


മുക്കം: പ്രതിരോധ കുത്തിവെപ്പ് മാസാചരണത്തിൻ്റെ ഭാഗമായി കൊടിയത്തൂരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ക്വിസ് മത്സരം, 

ജീവിതശൈലി രോഗ നിയന്ത്രണ ക്യാമ്പ് ബോധവൽക്കരണ ക്ലാസ് എന്നിവയാണ് സംഘടിപ്പിച്ചത്.

 പൊറ്റമ്മൽ അംഗൻവാടിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ  ആയിഷാ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു.മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരായ കെ.ജി

 ബിന്ദു ,രാധാമണി, ആശാവർക്കർ സുബൈദ, എഡിഎസ് ചെയർപേഴ്സൺ  മുംതാസ്,

ഹെൽപ്പർ  കല്യാണി എന്നിവർ പങ്കെടുത്തു



ചിത്രം: