റേഷൻവിതരണം ഇന്നുമുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇ-പോസ് സെർവർ വീണ്ടും പണിമുടക്കി*

 🛍️

_*റേഷൻവിതരണം ഇന്നുമുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇ-പോസ് സെർവർ വീണ്ടും പണിമുടക്കി*



:ഇ-പോസ് സെർവർ വീണ്ടും പണിമുടക്കിയതോടെ റേഷൻ വിതരണത്തിനു സംസ്ഥാനത്ത് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി.


_വെള്ളിയാഴ്ചമുതൽ 30 വരെയാണ് ഈ രീതി. ഏഴുജില്ലകളിൽ രാവിലെയും ഏഴിടത്ത് ഉച്ചയ്ക്കുശേഷവും എന്ന രീതിയിൽ ഒന്നിടവിട്ട രീതിയിലാണ് ഷിഫ്റ്റ്.


_ആദ്യദിനം രാവിലെ വിതരണമുള്ള ജില്ലകളിൽ പിറ്റേന്ന് ഉച്ചയ്ക്കുശേഷമായിരിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ ജില്ലയിലെയും ഷിഫ്റ്റുകൾ രാവിലെയും ഉച്ചയ്ക്കുശേഷവും എന്ന ക്രമത്തിൽ മാറുമെന്നതിനാൽ കാർഡുടമകൾക്കും നേട്ടമാണ്. ഒപ്പം സെർവറിന്റെ ശേഷിയിൽക്കൂടുതൽ ഇടപാടുകൾ നടത്തുന്നത് ഒഴിവാക്കാനും കഴിയും.


_ഷിഫ്റ്റ് സമ്പ്രദായം തുടരണോ എന്നതുസംബന്ധിച്ച് തീരുമാനമെടുക്കാൻ വിദഗ്ധരുടെ യോഗം ചേരും. മന്ത്രി ജി.ആർ. അനിലിന്റെ അധ്യക്ഷതയിൽ റേഷൻ വ്യാപാരി സംഘടനാനേതാക്കളും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണു ധാരണയായത്.


വ്യാഴാഴ്ച രാവിലെമുതൽ ബയോമെട്രിക് വെച്ചുള്ള റേഷൻവിതരണം മുടങ്ങിയിരുന്നു. 26 മുതൽ വ്യാപാരികൾ അനിശ്ചിതകാല കടയടപ്പു സമരം പ്രഖ്യാപിച്ചതിനാൽ കൂടുതൽപ്പേർ റേഷൻ വാങ്ങാനെത്തി. ഇതോടെയാണ് സെർവർ തകരാറായത്