വിദേശ ഡോക്ടർമാർ കൊടിയത്തൂർ പാലിയേറ്റീവ് സന്ദർശിച്ചു*
*വിദേശ ഡോക്ടർമാർ കൊടിയത്തൂർ പാലിയേറ്റീവ് സന്ദർശിച്ചു*
---------------
---------
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെയും പാലിയേറ്റീവ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള സ്വാന്തന പരിചരണം നേരിട്ട് മനസ്സിലാക്കുന്നതിനായി വിദേശ ഡോക്ടർമാരുടെ ഒരു സംഘം കുടിയത്തൂർ പാലിയേറ്റീവ് ഭവൻ സന്ദർശിച്ചു.
സംഘത്തിൽ ഡോ. എസ്തർ കെനിയ, ഡോ. അവതാർ സിംഗ് പഞ്ചാബ്, മേരി ലണ്ടൻ, ഡോ. ഗജ സരാജ് ചെന്നൈ എന്നിവരാണ് ഉണ്ടായിരുന്നത്.
24X7 പ്രവർത്തിക്കുന്ന കൊടിയത്തൂർ പാലിയേറ്റീവിന്റെ ദൈനംദിന പ്രവർത്തനങ്ങളായ ഡേനൈറ്റ് ഹോം കെയർ, ഫിസിയോ തെറാപ്പി, സെക്കണ്ടറി നേഴ്സിംഗ് തുടങ്ങി വിവിധ സേവനങ്ങൾ നേരിട്ടറിഞ്ഞ സംഘം ഏതാനും രോഗികളുടെ വീടുകൾ സന്ദർശിച്ച് പരിചരണ പ്രക്രിയകളും മനസ്സിലാക്കുകയുണ്ടായി.
ഡോക്ടർമാരുടെ സംഘത്തെ പാലിയേറ്റീവ് ഭവനിൽ ചെയർമാൻ എം അബ്ദുറഹ്മാൻ, സെക്രട്ടറി പി.എം അബ്ദുൽ നാസർ, പഞ്ചായത്ത് പ്രസിഡന്റ് വി ഷംലുലത്ത്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ ആയിശ സി, മെഡിക്കൽ ഓഫീസർ ഡോക്ടർ ബിന്ദു, നിസാർ കൊളായ്, ടി.ടി അബ്ദുറഹിമാൻ, കെ.പി അബ്ദുറഹ്മാൻ, ബിഷർ അമീൻ, അബ്ദുസമദ് കണ്ണാട്ടിൽ, സലീജ സി.ടി, കെ.എ റഹ്മാൻ, ലത്തീഫ് ടി.കെ അബൂബക്കർ വി.പി എന്നിവർ സ്വീകരിച്ചു.