ഗ്ലോബൽ പ്രവാസി വെൽഫെയർ സഹകരണ സംഘം; നവീകരിച്ച കെട്ടിടത്തിന്റെയും ഗ്ലോബൽ പ്രവാസി സേവാ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു.*

 *ഗ്ലോബൽ പ്രവാസി വെൽഫെയർ സഹകരണ സംഘം; നവീകരിച്ച കെട്ടിടത്തിന്റെയും ഗ്ലോബൽ പ്രവാസി സേവാ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു.*




*കൊടിയത്തൂർ:* _കേരളത്തിൽ നിന്നും വിവിധ രാജ്യങ്ങളിലായി ലക്ഷക്കണക്കിന് മലയാളികൾ ജോലിചെയ്ത് ജീവിക്കുന്നു. അവർ അയക്കുന്ന കോടിക്കണക്കിന് രൂപ കേരളത്തിലെ ജനങ്ങളുടെ ബഡ്ജറ്റിൽ പ്രധാന വരുമാനമാണ്. നമ്മുടെ കോഴിക്കോട് ജില്ലയിലെ ഇന്ന് കാണുന്ന വികസന പ്രവർത്തനങ്ങളുടെ നല്ലൊരു പങ്കും പ്രവാസികളുടെ സമ്പാദ്യത്തിന്റെ വകയാണ്._


_പ്രവാസികൾ അയക്കുന്ന നിക്ഷേപങ്ങളുടെ ഭൂരിഭാഗവും പൊതു മേഖലാ ബാങ്കിലേക്കാണെത്തുന്നത് . പ്രവാസികൾക്ക് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ലാതെ കിടക്കുന്ന ഇത്തരം നിക്ഷേപങ്ങൾ സഹകരണ മേഖലയിലേക്ക് തിരിച്ചുവിട്ട് അതുവഴി നിക്ഷേപകർക്ക് ലാഭം നേടിക്കൊടുക്കുവാനും നാട്ടിലെ സാമൂഹിക സാമ്പത്തിക ആരോഗ്യ വിദ്യാഭ്യാസ വ്യവസായ രംഗങ്ങളിൽ ശരിയായ രൂപത്തിൽ വിനിയോഗിക്കുവാനും പ്രവാസികളുടെ സർവോമുഖമായ പുരോഗതിയും ക്ഷേമവും ലക്ഷ്യം വെച്ചുകൊണ്ട് രൂപീകരിച്ച സഹകരണ സ്ഥാപനമാണ് ഗ്ലോബൽ പ്രവാസി വെൽഫെയർ സഹകരണ സംഘം സംഘത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും ഗ്ലോബൽ പ്രവാസി സേവാ കേന്ദ്രത്തിന്റെയും ഉദ്ഘാടനവും നിർവഹിച്ചു ._


_സ്വാഗത സംഘം കൺവീനർ അബ്ബാസ് കളത്തിൽ സ്വാഗതം പറഞ്ഞു.പരിപാടി  കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി ശംലൂലത്ത് അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ഉസ്മാൻ കോട്ടയിൽ സംഘത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ശ്രീ. ലിന്റോ ജോസഫും ഓൺലൈൻ സേവാ കേന്ദ്രം ഉദ്ഘാടനം ബഹുമാനപ്പെട്ട അബ്ദുൽ നാസർ വാക്കയിലും (സെൻട്രൽ മാനേജർ നോർക്ക റൂട്ട്സ് കോഴിക്കോട്) നിർവഹിച്ചു .പരിപാടിയിൽ  കൊടിയത്തൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ് സന്തോഷ് സബാസ്റ്റ്യൻ  ,കൊടിയത്തൂർ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ സുരേന്ദ്രൻ,  സിപിഎം പ്രതിനിധി ബിനോയ് ലൂക്കോസ്, കോൺഗ്രസ് പ്രതിനിധി അഷ്റഫ് കൊളക്കാടൻ , മുസ്ലിം ലീഗ് പ്രതിനിധി കെ.പി അബ്ദുറഹ്മാൻ, സിപിഐ പ്രതിനിധി സത്താർ കൊളക്കാടൻ, ബിജെപി പ്രതിനിധി ബാബു മൂലയിൽ , എൻസിപി പ്രതിനിധി റസാഖ് കൊടിയത്തൂർ,വ്യാപാരി വ്യവസായി പ്രതിനിധി സനോജ് ഫൈസൽ, ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധി ബഷീർ പാലാട്ട് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു . ബാങ്ക് ഡയറക്ടർ ഐ ബി ഫ്രാൻസിസ് നന്ദി പറഞ്ഞു. തുടർന്ന് കാലിക്കറ്റ് ഓർക്കസ്ട്രയുടെ ഗാനമേളയും നടന്നു ._