*സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കേരള പാഠ്യപദ്ധതി ചട്ടക്കൂട് - ജനകീയ ചർച്ച നടത്തി*.
തോട്ടുമുക്കം : സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് നടത്തിയ ജനകീയചർച്ച കൊടിയത്തൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് ശ്രീ. വിനോദ് ചെങ്ങളം തകടിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് സി.ഷാർലെറ്റ് സ്വാഗതം ആശംസിക്കുകയും ചർച്ച ചെയ്യുവാനുള്ള 26 ഫോക്കസ് മേഖലകൾ പരിചയപെടുത്തുകയും ചെയ്തു.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പറായ ശ്രീമതി സിജി കുറ്റിക്കൊമ്പിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വിവിധ രാഷ്ട്രീയ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, റിട്ടയേഡ് അധ്യാപകർ , കുട്ടികളുടെ രക്ഷകർത്താക്കൾ, തുടങ്ങിയവരുടെ പങ്കാളിത്തം ചർച്ചയെ ആദ്യ അവസാനം സജീവമാക്കി.
സന്തോം സ്കൂൾ അധ്യാപകർ ചർച്ചകൾക്ക് നേതൃത്വം നൽകി.