കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എൽ പി സ്കൂൾ കായിക മേള; ദ സ്പ്രിന്റ്’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ചു*
*കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എൽ പി സ്കൂൾ കായിക മേള; ദ സ്പ്രിന്റ്’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ചു*
കൊടിയത്തൂർ: ‘ദ സ്പ്രിന്റ്’ എന്ന തലക്കെട്ടിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച എൽ.പി സ്കൂൾ കായികമേളയിൽ എസ് കെ എ യു പി സ്കൂൾ കൊടിയത്തൂർ ഓവറോൾ കിരീടം കരസ്ഥമാക്കി. കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ റണ്ണറപ്പാറായി. തോട്ടുമുക്കം സാന്റോം ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കാരക്കുറ്റിയിലെ ഗ്രാമപഞ്ചായത്ത് ഇതിഹാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ പത്ത് വിദ്യാലയങ്ങളിൽ നിന്ന് വിവിധ ഇനങ്ങളിൽ മുന്നൂറോളം താരങ്ങൾ മാറ്റുരച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത്, മുക്കം എ.ഇ.ഒ ഓംകാരനാഥൻ എന്നിവർ ചേർന്ന് പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി സമ്മാനദാനം നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആയിശ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ ദിവ്യ ഷിബു, എം.ടി റിയാസ്, പഞ്ചായത്തംഗം ടി.കെ അബൂബക്കർ, മേള ജനറൽ കൺവീനറും മെമ്പറുമായ ഫസൽ കൊടിയത്തൂർ, പഞ്ചായത്ത് സെക്രട്ടറി ആബിദ, ഫസൽ ബാബു പന്നിക്കോട്, വി റഷീദ്, പി.സി മുജീബ്, മുൻ ഹെഡ്മാസ്റ്റർ എം.കെ ബാബു, കായികാധ്യാപകരായ നവാസ്, അനിൽ, റീന, പ്രദീപൻ, നിർവഹണ ഉദ്യോഗസ്ഥൻ ടി.കെ ജുമാൻ, പ്രധാനധ്യാപകരായ ജി അബ്ദുൽ ദഷീദ്, ഖദീജ, കാരക്കുറ്റി ഗവ. എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് സാജിദ് എന്നിവർ സംസാരിച്ചു.