കളിയാണ് ലഹരി പരിപാടിയിലൂടെ വേൾഡ് കപ്പിനെ വരവേറ്റു.
👆 കളിയാണ് ലഹരി പരിപാടിയിലൂടെ വേൾഡ് കപ്പിനെ വരവേറ്റു..
തോട്ടുമുക്കം: ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ കളിയാണ് ലഹരി എന്ന പദ്ധതിയുടെ ഭാഗമായി വേൾഡ്കപ്പ് ഫുട്ബോളിന്റെ ആവേശമുണർത്തുന്ന ചിത്രങ്ങൾ സ്കൂൾ ചുവരിൽ തയ്യാറാക്കിയ ക്യാൻവാസിൽ കുട്ടികൾ ക്ക് ഒട്ടിക്കാൻ അവസരം നൽകി , വേൾഡ് കപ്പിനെ വരവേറ്റു. ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്ത ചടങ്ങിന് അധ്യാപകരായ ദിലുസി ബി തോട്ടുചാലിൽ, ലല്ല സെബാസ്റ്റ്യൻ, സിനി കൊട്ടാരത്തിൽ, സ്മിത.കെ , ബിജലി.ബി.എസ്, ഷാഹിന. സി.പി, സ്കൂൾ ലീഡർ നജ ഫാത്തിമ, സാഹിത്യ സമാജം സെക്രട്ടറി നിവേദ് . കെ.എന്നിവർ നേതൃത്വം കൊടുത്തു.