നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

 നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു




മുക്കം: 

സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കുമെ 

തിരെഅതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ 

കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റേയും ലീഗൽ സർവീസ് അതോറിറ്റിയുടെയും വനിത ശിശു വികസന വകുപ്പിൻ്റേയും ആഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.

ആശാവർക്കർമാർ, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്കാണ് 

നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത്ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡൻറ് ശിഹാബ് മാട്ടുമുറി അധ്യക്ഷനായി.

നിയമ ബോധവൽക്കരണ ക്ലാസിന് അൻജന നേതൃത്വം നൽകി.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആയിഷ ചേലപ്പുറത്ത്, ടി.കെഅബൂബക്കർ, മറിയം കുട്ടിയസ്സൻ, കോമളം തോണിച്ചാൽ സിഡിഎസ് ചെയർപേഴ്സൺ ആബിദ,

ഐസിഡിഎസ് സൂപ്പർവൈസർ 

ലിസ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ കെ. റസീന തുടങ്ങിയവർ സംബന്ധിച്ചു.സാധാരണക്കാർ ഉൾപ്പെടെയുള്ളവർക്ക് കോടതികൾ കയറി ഇറങ്ങാതെ തന്നെ സൗജന്യ നിയമസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലീഗൽ സർവീസ് അതോറിറ്റിയുടെ ലീഗൽ എയ്ഡഡ് ക്ലിനിക്ക് പഞ്ചായത്തിൽ തുടങ്ങുന്നതിന് നടപടി സ്വീകരിച്ചു വരികയാണന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പറഞ്ഞു


ചിത്രം: