തോട്ടുമുക്കത്ത് ചരിത്രോത്സവം സംഘടിപ്പിച്ചു.*

 *തോട്ടുമുക്കത്ത് ചരിത്രോത്സവം സംഘടിപ്പിച്ചു.*



ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ ഉണർവ്വ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ചരിത്രോത്സവം നടത്തി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ദിവ്യ ഷിബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ശ്രീ കുഞ്ഞൻ മാസ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യ സമരം - ചരിത്രവഴികളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗം ശ്രീമതി സിജി കുറ്റിക്കൊമ്പിൽ ആശംസ അർപ്പിച്ചു. ചടങ്ങിൽ . ലൈബ്രറി പ്രസിഡന്റ് ശ്രീ ജോർജ് എൻ മാമൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. VR ശിവദാസൻ മാസ്റ്റർ സ്വാഗതവും ഗ്രസ്ഥാലയം എക്സിക്യൂട്ടിവ് അംഗം ശ്രീ VA സണ്ണി മാസ്റ്റർ നന്ദിയും പറഞ്ഞു.